മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ യുദ്ധവിമാനങ്ങളും
ന്യൂഡല്‍ഹി: മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശതകോടികളുടെ യുദ്ധവിമാന കരാറിനൊരുങ്ങി വ്യോമസേന. 114 ഒറ്റ എഞ്ചിന്‍, ഇരട്ട എഞ്ചിന്‍ യുദ്ധവിമാനങ്ങള്‍ വിദേശ സാങ്കേതിക സഹായത്തോടെ ഇന്ത്യയില്‍ നിര്‍മിച്ച് വാങ്ങാനാണ് വ്യോമസേന പദ്ധതിയിടുന്നത്. ഇതിനായി പ്രാഥമിക ടെന്‍ഡര്‍ വ്യോമസേന പുറപ്പെടുവിച്ചു. പുതിയ വിമാനങ്ങള്‍ തയാറാകുന്നതോടെ കാലപ്പഴക്കമുള്ള യുദ്ധ വിമാനങ്ങള്‍ ഒഴിവാക്കിയേക്കും.
രണ്ട് വര്‍ഷം മുമ്പ് 1.15ലക്ഷം കോടിയുടെ പദ്ധതിക്ക് പ്രതിരോധ മന്ത്രാലയം നീക്കം തുടങ്ങിയെങ്കിലും പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു. ഇതിനുശേഷമാണ് വീണ്ടും പദ്ധതി പുനരുജ്ജീവിപ്പിക്കുന്നത്. പാകിസ്താന്‍, ചൈന എന്നിവിടങ്ങളില്‍ നിന്ന് ഒരുമിച്ച് ആക്രമണം ഉണ്ടായാല്‍ നേരിടാന്‍ 42 സ്‌ക്വാഡ്രണുകളാണ് വേണ്ടത്. എന്നാല്‍ കാലപ്പഴക്കം കൊണ്ട് വിമാനങ്ങള്‍ ഒഴിവാക്കപ്പെടുന്നതിനാല്‍ 31 സ്‌ക്വാഡ്രണുകളാണ് സേന ലക്ഷ്യം വയ്ക്കുന്നത്. ഒറ്റ എഞ്ചിന്‍ യുദ്ധവിമാനങ്ങള്‍ അമേരിക്ക, സ്വീഡന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് വാങ്ങിയവയാണ് ഇപ്പോള്‍ വ്യോമസേനയുടെ കൈയിലുള്ളത്. അതേസമയം കൂടുതല്‍ കമ്പനികള്‍ എത്തിയാല്‍ മാത്രമേ ഒറ്റ എഞ്ചിന്‍ വിമാനത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ തുടങ്ങുകയുള്ളൂ. പ്രതിരോധ സാമഗ്രികള്‍ ഇറക്കുമതി ചെയ്യുന്നതില്‍ കുറവ് വരുത്തി അവ ഇന്ത്യയില്‍ നിര്‍മിക്കാനുള്ള നയത്തിന്റെ ഭാഗമായാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."