കൊണ്ടോട്ടി-എടവണ്ണപ്പാറ റോഡ് തകര്‍ച്ച: പൊതുമരാമത്ത് ഓഫിസിലേക്ക് ബഹുജന മാര്‍ച്ച് നടത്തി
കൊണ്ടോട്ടി: കൊണ്ടോട്ടി എടവണ്ണപ്പാറ റോഡ് ഉടന്‍ അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കൊണ്ടോട്ടി എടവണ്ണപ്പാറ റോഡ് സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊണ്ടോട്ടി പൊതുമരാമത്ത് വകുപ്പ് ഓഫിസിലേക്ക് ബഹുജന മാര്‍ച്ച് നടത്തി. അപകടങ്ങള്‍ പതിവാകുന്ന റോഡിന്റെ ദുരവസ്ഥക്ക് ഉടന്‍ പരിഹാരം കാണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ നടത്തുമെന്നും റോഡില്‍ നടന്നിട്ടുള്ള അപകട മരണങ്ങള്‍ക്ക് പൂര്‍ണ ഉത്തരവാദികള്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരാണെന്നും കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ഇവര്‍ക്കെതിരെ മനപ്പൂര്‍വമായ നരഹത്യക്ക് കേസെടുക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. മാര്‍ച്ച് കൊണ്ടോട്ടി നഗരസഭ ചെയര്‍മാന്‍ സി.കെ നാടിക്കുട്ടി ഉദ്ഘാടനം ചെയ്തു.
ചീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സഈദ്, വാഴക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജൈസല്‍ എളമരം, കെ.പി മുഹമ്മദ് ഹാജി, യു.കെ അബൂബക്കര്‍ മാസ്റ്റര്‍, മൊയ്തീന്‍ അക്കരക്കണ്ടി, റിയാസ് ഓമാനൂര്‍, മുബഷിര്‍ ഓമാനൂര്‍, മുജീബ് മുണ്ടക്കുളം, അഡ്വ.പി.കെ ശിഹാബുദ്ദീന്‍, കുഞ്ഞുട്ടി പൊന്നാട്, കെ. അബ്ദുറഹ്മാന്‍ മാസ്റ്റര്‍, എം.പി അഹമ്മദ് കുട്ടി, ടി. മരക്കാരുട്ടി, സമദ് പൊന്നാട്, ബഷീര്‍ തീണ്ടാപാറ, ഷാഹുല്‍ ഹമീദ് മുണ്ടക്കുളം നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."