ആശ്വാസമായി കുടുംബശ്രീ-ഡി.ഡി.യു.ജി.കെ.വൈ തൊഴില്‍മേള
കല്‍പ്പറ്റ: ഉദ്യോഗാര്‍ഥികളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ കുടുംബശ്രീ സൗജന്യ തൊഴില്‍മേളയില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജനയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണ്‍ ഹാളില്‍ നടന്ന തൊഴില്‍ മേളയില്‍ 36 കമ്പനികളും 1500 ഉദ്യോഗാര്‍ഥികളുമാണ് പങ്കെടുത്തത്.
പ്രായം, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവയുടെ അടിസ്ഥാനത്തില്‍ തത്സമയ അഭിമുഖത്തിലൂടെ 500 പേരുടെ സാധ്യതാ പട്ടിക വിവിധ കമ്പനികള്‍ തയാറാക്കിയിട്ടുണ്ട്.
ഇതില്‍ നിന്നുമാണ് മികച്ച ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്. അഞ്ചാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ളവര്‍ക്കാണ് മേളയിലൂടെ അവസരം ലഭിച്ചത്. തൊഴില്‍ അന്വേഷകരായ യുവതീ യുവാക്കള്‍ക്ക് മികച്ച തൊഴില്‍ അവസരമാണ് ഡി.ഡി.യു.ജി.കെ.വൈ പദ്ധതി പ്രകാരം കുടുംബശ്രീ നല്‍കിയത്. ആദിത്യ ബിര്‍ള, വൈത്തിരി റിസോര്‍ട്ട്, കാരാപ്പുഴ വില്ലേജ് റിസോര്‍ട്ട്, വില്‍ട്ടണ്‍, ഗ്രേറ്റ് ജൂബിലി, എയിംഫില്‍ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ഇ.വി.എം മോട്ടോഴ്‌സ്, പ്രീതി സില്‍ക്‌സ് തുടങ്ങി ജില്ലക്കകത്തും പുറത്തുമായുള്ള കമ്പനികളാണ് മേളയില്‍ പങ്കെടുത്തത്.
എസ്.ടി മേഖലയില്‍നിന്ന് നിരവധി കുട്ടികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചത് വഴി ഈ മേഖലയിലെ സാമൂഹിക ഉന്നമനത്തിനും കൂടി കുടുംബശ്രീ ഡി.ഡി.യു.ജി.കെ.വൈ എന്നിവ ലക്ഷ്യംവയ്ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."