പി.എം.എ.വൈ പദ്ധതി; കോര്‍പറേഷന്റെ തണലില്‍ ഇനി 10 കുടുംബങ്ങള്‍ക്ക് രാപാര്‍ക്കാം
കോഴിക്കോട്: വീടെന്ന ജീവിത സ്വപ്നത്തിന് വെളിച്ചമേകി പ്രധാനമന്ത്രി ആവാസ് യോജന(പി.എം.എ.വൈ) പദ്ധതിയുമായി സഹകരിച്ച് കോഴിക്കോട് കോര്പറേഷന് നിര്‍മിച്ച 10 ഭവനങ്ങളുടെ താക്കോല്‍ കൈമാറി. എല്ലാവര്ക്കും ഭവനം എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതി പ്രകാരം കോര്‍പറേഷനില്‍ ആദ്യമായ നിര്‍മിച്ച ഭവനങ്ങളാണ് 10 കുടുംബങ്ങള്‍ക്ക് കൈമാറിയത്. കോര്പറേഷന് ഓഫിസ് പരിസരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ഉദ്ഘാടനം നിര്‍വഹിച്ചു. കോര്പറേഷന് വിഹിതമായ 2.82 കോടി രൂപയും കേന്ദ്ര സംസ്ഥാന വിഹിതമായ 4.48കോടി രൂപയും ഉള്‍പ്പെടെ 7.31 കോടി രൂപ ചെലവിലാണ് പദ്ധതി യാഥാര്‍ഥ്യമായിരിക്കുന്നത്.
ചടങ്ങില്‍ നഗരാസൂത്രണ സ്ഥിരം സമിതി ചെയര്മാന് എം.സി അനില്‍കുമാര്‍ അധ്യക്ഷനായി. ഗുണഭോക്താക്കള്‍ക്കുള്ള ഉപഹാര വിതരണം ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക് നിര്‍വഹിച്ചു. സ്ഥിരം സമിതി ചെയര്മാന്മാരായ പി.സി രാജന്, അനിതാ രാജന്, കെ.വി ബാബുരാജ്, ടി.വി ലളിതപ്രഭ, അഡ്വ. പി.എം സുരേഷ്ബാബു, സി. അബ്ദുറഹ്മാന്, പി. കിഷന്‍ചന്ദ്, നമ്പിടി നാരായണന്, എന്‍.പി പത്മനാഭന്, പ്രശാന്ത്കുമാര്‍, കോര്പറേഷന് സെക്രട്ടറി മൃണ്മയി ജോഷി ഐ.പി.എസ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."