മാലിന്യം വലിച്ചെറിയുന്നവര്‍ സൂക്ഷിക്കുക; നിങ്ങള്‍ കാമറ നിരീക്ഷണത്തിലാണ്
ആലപ്പുഴ:സിവില്സ്റ്റേഷന് വാര്‍ഡിലെ റോഡുകളിലും ഇടവഴികളിലും മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താനും സുരക്ഷയുടെ ഭാഗമായും നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്മാന് തോമസ് ജോസഫ് നിര്‍വഹിച്ചു. ജില്ലാ പൊലീസ് ചീഫ് പി. അശോക് കുമാര്‍ മുഖ്യാതിഥിയായി.
നഗരസഭയുടെ നേതൃത്വത്തില്‍ സ്വകാര്യ വ്യക്തികളുടെ സഹകരണത്തോടെയാണ് കലക്ട്രേറ്റിന് വടക്കുവശം നിരീക്ഷണകാമറകള്‍ സ്ഥാപിച്ചത്. നിലവില്‍ അഞ്ചിടങ്ങളിലാണ് ക്യാമറ സ്ഥാപിച്ചത്.
ഡോ. എബി സാമുവല്‍, തോമസ് ഗില്ലി എന്നിവരാണ് നിരീക്ഷണ ക്യാമറകള്‍ സ്പോണ്സര് ചെയ്തത്. എ.എം. നൗഫല്‍ അധ്യക്ഷ്യത വഹിച്ച ചടങ്ങില്‍ നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് ബി. മെഹബൂബ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് അഡ്വ. ജി. മനോജ്കുമാര്‍, കൗണ്‍സിലര്‍ അഡ്വ. എ.എ. റസാഖ്, ബഷീര്‍ കോയ, എം.കെ. നിസാര്‍, നൈസാം, എ.എ. ഹബീബ് മുഹമ്മദ്, പി. ജയകുമാര്‍, എസ്. ഷെഹര്‍ബാന്‍, മണ്സൂര്ഖാര്, പി. അബ്ദുല്‍ ലത്തീഫ്, കെ.എ. ഫിറോസ്, ഹസീന അമാന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."