HOME
DETAILS

സര്‍ക്കാരിനെതിരേ ബി.ജെ.പിയിലെ നാലാമത്തെ ദലിത് എം.പിയും രംഗത്ത്

  
backup
April 07 2018 | 14:04 PM

another-dalit-mp-yashwant-singh-write-letter-to-pm-modi

ന്യൂഡല്‍ഹി: തങ്ങള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമം സംരക്ഷിക്കുന്നതിനായി രാജ്യത്തെ ദലിതുകള്‍ പ്രക്ഷോഭം നടത്തിവരുന്നതിനിടെ കേന്ദ്രസര്‍ക്കാരിനെതിരേ ബി.ജെ.പിയിലെ ദലിത് നേതാക്കളുടെ പരസ്യവിമര്‍ശനം തുടരുന്നു. ദലിതുകള്‍ക്കു വേണ്ടി ഈ സര്‍ക്കാര്‍ ഒന്നുംചെയ്തില്ലെന്ന് പാര്‍ട്ടി ലോക്‌സഭാംഗം യശ്വന്ത് സിങ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച കത്തില്‍ കുറ്റപ്പെടുത്തി.

ഒരു ദലിത് നേതാവ് എന്ന നിലയ്ക്ക് തന്റെ കഴിവുകള്‍ പാര്‍ട്ടി ഉപയോഗിപ്പെടുത്തിയിട്ടില്ല. സംവരണമണ്ഡലത്തെയാണ് ഞാന്‍ പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ നാലുവര്‍ഷമായി രാജ്യത്തെ 30 കോടി ദലിതുകള്‍ക്കു വേണ്ടി ഈ സര്‍ക്കാര്‍ യാതൊന്നും ചെയ്തില്ല- കത്തില്‍ അദ്ദേഹം ആരോപിച്ചു. ഹിന്ദിയിലുള്ള കത്തിന്റെ പകര്‍പ്പ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ പുറത്തുവിട്ടു.

ദലിത് വിഷയത്തില്‍ ബി.ജെ.പിക്കും സര്‍ക്കാരിനുമെതിരേ പരസ്യവിമര്‍ശനവുമായി വരുന്ന ഉത്തര്‍പ്രദേശിലെ പാര്‍ട്ടിയുടെ നാലാമത്തെ ദലിത് നേതാവാണ് നഗിന മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന യശ്വന്ത് സിങ്. നേരത്തെ, സാവിത്രിഭായ് ഫൂലെ (ബഹ്‌റിച്ച്), ഛോട്ടെലാല്‍ ഖര്‍വാര്‍ (റോബര്‍ട്‌സ്ഗഞ്ച്), അശോക് കുമാര്‍ ദോഹ്രെ (ഇറ്റാവ) എന്നിവരാണ് നേരത്തെ ഇതേവിഷയത്തില്‍ പാര്‍ട്ടി നയത്തിനെതിരേ രംഗത്തുവന്നത്.

പരാതി പറയാനെത്തിയ തന്നെ രണ്ടുതവണ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇറക്കിവിട്ടെന്നും മോശമായി പെരുമാറിയെന്നും ആരോപിച്ചാണ് ഛോട്ടെലാല്‍ ഖര്‍വാര്‍ പ്രധാനമന്ത്രിക്കു കത്തെഴുതിയത്. ഭാരത് ബന്ദിന്റെ മറവില്‍ സവര്‍ണജാതിക്കാര്‍ ദലിതുകള്‍ക്കെതിരേ വ്യാപകമായി നടത്തിയ ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അശോക് കുമാര്‍ പ്രധാനമന്ത്രിക്കു കത്തയച്ചത്.

യോഗിയുടെയും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മഹേന്ദ്രനാഥ് പാണ്ഡ്യയുടെയും പേര് പരാമര്‍ശിക്കുന്ന കത്തിന്റെ പകര്‍പ്പ് ദേശീയപട്ടികജാതി വര്‍ഗ കമ്മിഷനും അയച്ചിരുന്നു. ഇപ്പോഴത്തെ സര്‍ക്കാരിനു കീഴില്‍ ദലിതുകള്‍ക്കെതിരേ ഗൂഢാലോചന നടക്കുകയാണെന്ന് ആരോപിച്ചാണ് സാവിത്രി ഫൂലെ പ്രധാനമന്ത്രിക്കു കത്തെഴുതിയത്.

സര്‍ക്കാര്‍ ഭരണഘടനാ ഭേദഗതി ചെയ്യുകയാണെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളും അവര്‍ കത്തില്‍ ഉന്നയിച്ചിരുന്നു. ദലിത്, ന്യൂനപക്ഷവിഭാഗങ്ങളോടുള്ള ബി.ജെ.പിയുടെ നയത്തിനെതിരേ കേന്ദ്രമന്ത്രിമാരായ റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (ആര്‍.പി.ഐ) നേതാവ് രാദാസ് അത്താവലേയും എല്‍.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ രാംവിലാസ് പാസ്വാനും പരസ്യമായി അതൃപ്തി അറിയിച്ചിട്ടുണ്ട്.

അതേസമയം, ദലിത് വിഭാഗങ്ങള്‍ക്ക് പാര്‍ട്ടിയോട് അസംതൃപ്തി പടരുന്നതിനിടെ ദലിത് ഗ്രാമങ്ങളില്‍ രണ്ടുദിവസം കഴിയാന്‍ പ്രധാനമന്ത്രി ബി.ജെ.പി എം.പിമാര്‍ക്കു നിര്‍ദേശം നല്‍കി. ഈ മാസം 14നും മെയ് അഞ്ചിനും ഇടയില്‍ 50 ശതമാനമോ അില്‍ കൂടുതലോ ജലിതര്‍ വസിക്കുന്ന ഗ്രാമങ്ങളില്‍ രണ്ടുദിവസം ചെലവിടാനാണ് മോദിയുടെ നിര്‍ദേശം.

ഇത്തരത്തില്‍ 20,000 ഗ്രാമങ്ങള്‍ രാജ്യത്തുണ്ടെന്നാണ് മോദി പറയുന്നത്. എന്നാല്‍ മത, ജാതി പരിഗണനയില്ലാതെ എല്ലാ വിഭാഗങ്ങളുടെയും ക്ഷേമമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിആദിത്യനാഥ് പറഞ്ഞു. എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം എന്ന ബി.ജെ.പിയുടെ മുദ്രാവാക്യമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും യോഗി പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുന്‍ മന്ത്രി എം.ടി പത്മ അന്തരിച്ചു

Kerala
  •  a month ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

2013 ലെ വഖഫ് ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല;  കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഗസ്സ, ലബനാന്‍ ആക്രമണം നിര്‍ത്തണമെന്ന് അറബ്, ഇസ്‌ലാമിക് ഉച്ചകോടി; ട്രംപിന് കത്തയക്കും

International
  •  a month ago
No Image

ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് രൂക്ഷം; ഇസ്‌റാഈലിനുള്ള ബുള്‍ഡോസറുകളുടെ വിതരണം മരവിപ്പിച്ച് യു.എസ് 

International
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അധ്യാപകരുടെ മത്സരത്തില്‍ ഈവ ടീച്ചര്‍ക്ക് ഇരട്ടി മധുരം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ചരിത്രമെഴുതി മലപ്പുറം

Kerala
  •  a month ago
No Image

പനിയെയും എതിരാളിയെയും തോൽപ്പിച്ച് ഏയ്ഞ്ചൽ

Kerala
  •  a month ago
No Image

കോടതി കയറി ഹാമര്‍ത്രോ

Kerala
  •  a month ago