HOME
DETAILS

കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് പിടിവീണേക്കും; സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ ആശങ്ക

  
backup
April 07 2018 | 18:04 PM

%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d


തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളില്‍ ക്രമംലംഘിച്ചു നടത്തിയ വിദ്യാര്‍ഥി പ്രവേശനം അസാധുവാകുന്നതോടെ കൂടുതല്‍ സ്ഥാപനങ്ങളിലും സമാന നിയമനങ്ങള്‍ റദ്ദായേക്കും. മലബാര്‍ മെഡിക്കല്‍ കോളജിലെ 10 വിദ്യാര്‍ഥികളുടെ പ്രവേശനം സുപ്രിംകോടതിയിലെത്തിയിട്ടുണ്ട്. മറ്റു രണ്ടു കോളജുകളിലും ഏതാനും കുട്ടികളുടെ ഭാവി ത്രിശങ്കുവിലാണ്.
കോഴിക്കോട്ടെ മലബാര്‍ മെഡിക്കല്‍ കോളജിലെ 2016- 17 ബാച്ചിലെ 10 വിദ്യാര്‍ഥികളുടെ പ്രവേശനം മാനദണ്ഡം ലംഘിച്ചാണെന്നാണ് മേല്‍നോട്ട പ്രവേശനസമിതിയുടെ കണ്ടെത്തല്‍. ഈ പ്രവേശനങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമിതി തന്നെയാണ് സുപ്രിംകോടതിയെ സമീപിച്ചത്. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശനത്തിനു സാധുത നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് സുപ്രിംകോടതി സ്റ്റേ ചെയ്തിരുന്നു. ഈ കേസിലും മറിച്ചൊരു വിധിയുണ്ടാവാനിടയില്ല.
തൊടുപുഴയിലെയും തിരുവനന്തപുരത്തെയും രണ്ടു കോളജുകളിലായി ഒന്‍പതു വിദ്യാര്‍ഥികളുടെ പ്രവേശനം ക്രമപ്രകാരമല്ലെന്ന് മേല്‍നോട്ട സമിതി നേരത്തേ കണ്ടെത്തിയിട്ടുണ്ട്. കണ്ണൂര്‍, കരുണ കോളജുകളിലെ പ്രവേശനത്തിനു സാധുത നല്‍കുന്നതിനുള്ള ബില്ലിനു ഗവര്‍ണര്‍ അംഗീകാരം നല്‍കിയിരുന്നെങ്കില്‍ ഇവരുടെ പ്രവേശനവും ക്രമപ്പെടുമായിരുന്നു. എന്നാല്‍, ബില്‍ ഗവര്‍ണര്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ ഇവര്‍ക്കും പുറത്തുപോകേണ്ടിവരും.
പുതിയ സാഹചര്യം സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പ്രവേശനം സംബന്ധിച്ച പുതിയ പരാതികള്‍ ഈ മേഖലയില്‍നിന്ന് ഉയര്‍ന്നുവരാനിടയുണ്ട്. മാത്രമല്ല, വരുംവര്‍ഷങ്ങളില്‍ മാനേജ്‌മെന്റുകള്‍ പ്രവേശനത്തില്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കേണ്ടിയും വരും. ഇത് ഈ മേഖലയ്ക്ക് സാമ്പത്തികമായ തിരിച്ചടി സൃഷ്ടിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആത്മകഥയുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ വ്യാജം; ഡി.ജി.പിക്ക് പരാതി നല്‍കി ഇ.പി

Kerala
  •  a month ago
No Image

'രണ്ട് ഒപ്പും എന്റേത്, മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത് ഞാന്‍ തന്നെ'; വിശദീകരണവുമായി ടി വി പ്രശാന്തന്‍

Kerala
  •  a month ago
No Image

ഫീസ് വര്‍ദ്ധന: കേരള -കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസുകളില്‍ നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

Kerala
  •  a month ago
No Image

യു.എസിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍; യെമന്‍ തീരത്ത് യുദ്ധക്കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം

International
  •  a month ago
No Image

ട്രംപ് സര്‍ക്കാറിന്റെ DOGE നെ നയിക്കാന്‍ മസ്‌ക്, ഒപ്പം വിവേക് രാമസ്വാമിയും

International
  •  a month ago
No Image

' എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന'; ഇ.പി ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'വീടുകള്‍ തകര്‍ക്കരുത്, അനധികൃതമെങ്കില്‍ നോട്ടിസ് നല്‍കാം;  സര്‍ക്കാര്‍ കോടതി ചമയേണ്ട ആവശ്യമില്ല' ബുള്‍ഡോസര്‍ രാജില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  a month ago
No Image

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; 11 യാത്രക്കാര്‍ക്ക് പരുക്ക്

International
  •  a month ago
No Image

'സാങ്കേതിക പ്രശ്‌നം' ഇ.പിയുടെ ആത്മകഥയുടെ പ്രസാധനം നീട്ടി വെച്ചതായി അറിയിച്ച് ഡി.സി ബുക്‌സ് 

Kerala
  •  a month ago