ഇന്ത്യക്ക് നാലാം സ്വര്‍ണം
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സുവര്‍ണ നേട്ടം നാലായി. ഭാരോദ്വഹനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ മുന്നേറ്റം തുടര്‍ന്നപ്പോള്‍ മൂന്നാം ദിനത്തില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണമാണ് സ്വന്തമായത്.
ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ സതിഷ് കുമാര്‍ ശിവലിംഗം, ആര്.വി രാഹുല്‍ എന്നിവരാണ് ഇന്നലെ സുവര്‍ണ നേട്ടത്തിലെത്തിയത്. പുരുഷന്മാരുടെ 77 കിലോ വിഭാഗത്തിലാണ് സതിഷ് കുമാര്‍ ശിവലിംഗം മൂന്നാം സ്വര്‍ണം ഇന്ത്യക്ക് സമ്മാനിച്ചത്. പിന്നാലെ പുരുഷന്മാരുടെ 85 കിലോ വിഭാഗത്തില്‍ ആര്.വി രാഹുലും നാലാം സ്വര്‍ണം ഉയര്‍ത്തി. ഇതോടെ നാല് സ്വര്‍ണവും ഓരോ വെള്ളി, വെങ്കലം മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്തെത്തി. നേരത്തെ മിരാബായ് ചാനു, സഞ്ജിത ചാനു എന്നിവരാണ് ഇന്ത്യക്കായി സ്വര്‍ണം നേടിയത്.
ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ് വിഭാഗങ്ങളില്‍ ഇന്ത്യ സെമിയിലേക്ക് മുന്നേറി. ബോക്സിങ്ങില്‍ ഇന്ത്യന്‍ താരങ്ങള്‍ ക്വാര്‍ട്ടറിലേക്കും കടന്നു. പുരുഷ ഹോക്കിയില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യ പാകിസ്താനുമായി 2-2ന് സമനിലയില്‍ പിരിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."