തീരദേശ നിയന്ത്രണ വിജ്ഞാപനത്തിന് മുന്‍പ് മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കണം
കൊല്ലം: മത്സ്യത്തൊഴിലാളികളുടെയും തീരദേശ വാസികളുടെയും ബുദ്ധിമുട്ടുകള്‍ പരിഹരിച്ചതിന് ശേഷമേ തീരദേശ നിയന്ത്രണ വിജ്ഞാപന കരട് കേന്ദ്രത്തില്‍ സമര്‍പ്പിക്കാവൂ എന്ന് കേരളാ കോണ്‍ഗ്രസ് (ബി) സംസ്ഥാന സെക്രട്ടറി എന്‍.എസ് വിജയന് അഭിപ്രായപ്പെട്ടു.
കേരളാ മത്സ്യത്തൊഴിലാളികോണ്ഗ്രസ് (കെ ടി.യു.സി(ബി)) കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 2011 ല്‍ സമര്‍പ്പിക്കേണ്ട വിജ്ഞാപനം 2018 ല്‍ വിജ്ഞാപനമോ പ്ലാന്‍ തയ്യാറാക്കലോ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോ ഗൗരവമായി കാണാതെ കരട് കേന്ദ്രത്തില്‍ സമര്‍പ്പിച്ചാല്‍ മത്സ്യതൊഴിലാളികള്‍ക്ക് നിരാശയായിരിക്കും ഫലമെന്ന് അദ്ദേഹം പറഞ്ഞു. പേരൂര്‍ സജീവ് അധ്യക്ഷത വഹിച്ചു.
പെരുങ്കുളം സുരേഷ്, കലയപുരം വൈ. രാജു, ലൂക്കാ സേവ്യര്‍, രാജേഷ് വേങ്ങൂര്‍, ജോര്‍ജ്ജ് കട്ടപ്പന ഷാജി ചാത്തന്നൂര്‍, നിബു തങ്കച്ചന്, കൊല്ലം അലക്സാണ്ടര്‍, ജോസ് പ്രദീപ് പടപ്പക്കര, ശക്തികുളങ്ങര ആല്‍ബര്‍ട്ട്, തേവലക്കര ക്ലീറ്റസ്, ഓച്ചിറ ജോഷ്, ഹസനാരുകുഞ്ഞ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."