HOME
DETAILS
MAL
താറാവുകളിലെ രോഗം: രണ്ടുലക്ഷം ഡോസ് പാസ്ച്ചോറല്ല വാക്സിനുകള്‍ എത്തിച്ചു
backup
April 08 2018 | 04:04 AM
ആലപ്പുഴ: ജില്ലയിലെ അപ്പര്‍ കുട്ടനാട് ഭാഗങ്ങളില്‍ പാസ്ച്ചോറല്ല രോഗംബാധിച്ച് താറാവുകള്‍ ചത്തൊടുങ്ങുന്ന സാഹചര്യത്തില്‍ രോഗം നിയന്ത്രണ വിധേയമാക്കുന്നതിനും മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനുമുള്ള മുന്‍കരുതലുകള്‍ മൃഗസംരക്ഷണ വകുപ്പ് സ്വീകരിച്ചു തുടങ്ങി. ഇതിനായി രണ്ടുലക്ഷം ഡോസ് പാസ്ച്ചോറല്ല വാക്സിനുകളാണ് മൃഗാശുപത്രിയില്‍ എത്തിച്ചിട്ടുള്ളത്.
തുടര്‍ന്നുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടുലക്ഷം ഡോസ് പാസ്ച്ചോറല്ല വാക്സിനുകള്‍ കൂടി രണ്ടാഴ്ചയ്ക്കുള്ളില്‍ ലഭ്യമാക്കും.
രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിലെ താറാവുകള്‍ക്ക് മരുന്നുകള്‍ സ്വന്തം ചിലവില്‍ വാങ്ങി നല്‍കിയിട്ടുള്ള കര്‍ഷകര്‍ മരുന്ന് വാങ്ങിയതിന്റെ ബില്ലും അപേക്ഷയും മൃഗാശുപത്രിയില്‍ സമര്‍പ്പിച്ചാല്‍ ചെലവായ തുക നല്‍കുന്നതിനുള്ള നടപടികള്‍ക്കും തുടക്കമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."