മസ്ജിദുകള്‍ മഹല്ലിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കണം: സയ്യിദ് റഷീദലി ഷിഹാബ് തങ്ങള്‍
ഈരാറ്റുപേട്ട: മസ്ജിദുകള്‍ മഹല്ലിലെ ജനങ്ങളുടെ ഭേക്ഷമത്തിനായി പ്രവര്‍ത്തിക്കണമെന്ന് കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റഷീദലി ഷിഹാബ് തങ്ങള്‍ പറഞ്ഞു.
ഈരാറ്റുപേട്ട നടക്കല്‍ മസ്ജിദുല്‍ അമാന്‍ സക്കാത്തു കമ്മറ്റി നടത്തുന്ന ഭവന രഹിതര്‍ക്കുള്ള ഭവന പദ്ധതിയില്‍ പൂര്‍ത്തിയാക്കിയ രണ്ടു വീടുകളുടെ താക്കോല്‍ ദാനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു. അദ്ദേഹം. പള്ളി കമ്മറ്റി മഹല്ലിലെ ജനങ്ങളുടെ സ്ഥിതി വിവരക്കണക്കുകള്‍ ശേഖരിക്കുകയും വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പാവപ്പെട്ടവരെയും ,സക്കത്തിനും മറ്റ് സഹായങ്ങള്‍ക്കും അര്‍ഹവരായ കുടുംബങ്ങളെ കണ്ടെത്തി മഹല്ലിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കണെമെന്നും സഹായത്തിനര്‍ഹരായവര്‍ അപേക്ഷിക്കുന്നതിനു പകരം അവരെ കണ്ടെത്തി സഹായിക്കുന്നതാണ് മഹല്ലുകളുടെ കര്‍ത്തവ്യം എന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ മഹല്ലു പ്രസിഡന്റ് സുനില്‍ അബ്ദുല്‍ റഹീം അധ്യക്ഷനായി. മുനിസിപ്പല്‍ ചെയര്‍മാന്‍ റ്റി.എം. റഷീദ്, തലപ്പുലം പഞ്ചായത്ത് പ്രസിഡന്റ് ്ഇന്ദിര രാധാകൃഷ്ണന്‍, മുഹമ്മദ് ഈസാ മൗലവി, , സിറാജ് മൗലവി, ഹാഷിര്‍ മൗലവി കൗണ്‍സിലര്‍ സി.പി. ബാസിത്ത് എന്നവര്‍ സംസാരിച്ചു. സൈനുല്‍ ആബിദീന്‍ മൗലവി മുഖ്യ പ്രഭാഷണംനടത്തി.
റഹീസ് മാങ്കുഴക്കല്‍ സ്വാഗതം പറഞ്ഞു. വീടിന്റെ രേഖാ കൈമാറ്റം മുനിസിപ്പല്‍ ചെയര്‍മാന്‍ റ്റി.എം. റഷീദ്, തലപ്പുലം പഞ്ചായത്തു പ്രസിഡന്റ് ഇന്ദിര രാധാ കൃഷ്ണന്‍ എന്നിവര്‍ നിര്‍വ്വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."