സഊദിയില്‍ സ്വകാര്യ മേഖലയില്‍ ഒരു ലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍; 60 ശതമാനവും വിദേശികള്‍ക്ക്
റിയാദ്: സഊദിയില്‍ സ്വകാര്യ മേഖലയില്‍ ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ ഒഴിഞ്ഞു കിടക്കുന്നതായി റിപ്പോട്ട്. ഇതില്‍ നാല്‍പത് ശതമാനം സ്വദേശികള്‍ക്ക് മാത്രമായി സംവരണം ചെയ്തവയാണെന്നും ബാക്കിയുള്ള അറുപത് ശതമാനവും വിദേശികള്‍ക്കുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഒടുവിലത്തെ കണക്കുകളാണ് പുറത്ത് വന്നത്. സഊദി പ്രാദേശിക പത്രമാണ് വിദേശികള്‍ക്ക് ഏറെ ആശ്വാസമാകുന്ന ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. വിവിധ മേഖലകളിലായി 70149 തൊഴിലുകള്‍ വിദേശികള്‍ക്കായി ഒഴിഞ്ഞു കിടക്കുമ്പോള്‍ സ്വദേശികള്‍ക്ക് 45919 തൊഴില്‍ അവസരങ്ങളാണ് ഒഴിഞ്ഞു കിടക്കുന്നത്.
ഏറിയ പങ്കും വാണിജ്യ, ഹോട്ടല്‍, താമസ സൗകര്യ മേഖലകളിലാണ് തൊഴിലവസരങ്ങള്‍ ഒഴിഞ്ഞു കിടക്കുന്നത്. ഈ മേഖലയില്‍ മാത്രം മുപ്പതു ശതമാനം എന്ന നിലയില്‍ 35194 തൊഴിലുകളാണ് ഒഴിഞ്ഞു കിടക്കുന്നത്. ഇതില്‍ സ്വദേശികള്‍ക്ക് സംവരണം ചെയ്തത് 12835 മാത്രമാണ്. ബാക്കി വരുന്ന 21657 തൊഴിലവസരങ്ങളും വിദേശികളെ കാത്തിരിക്കുകയാണ്. വ്യവസായാണ് മേഖലകളിലും തൊഴിലവസരങ്ങള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട്.ഈ മേഖലയില്‍ 18641 തൊഴിലവരങ്ങളില്‍ 10806 തൊഴിലവസരങ്ങളും വിദേശികള്‍ക്കുള്ളതാണ്. ബാക്കി വരുന്ന 7835 തൊഴിലുകള്‍ മാത്രമാണ് സ്വദേശികള്‍ക്കായി ഒഴിഞ്ഞു കിടക്കുന്നത്.
കഴിഞ്ഞ വര്‍ഷാദ്യം മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം 819881 വിസകളാണ് തൊഴില്‍ മന്ത്രാലയം അനുവദിച്ചിരുന്നു.
സ്വദേശികള്‍ക്ക് തൊഴിലവരസരങ്ങള്‍ നല്‍കുന്നതോടൊപ്പം സ്വകാര്യ മേഖലയില്‍ നിന്നുള്ള തൊഴിലുടമകളുടെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ച് വിവിധ മേഖലകളിലേക്ക് വിദേശികളെ റിക്രൂട്ട് ചെയ്തു കൊണ്ട് വരുന്നതിനായി ഇത്രയും വിസകള്‍ ഇഷ്യു ചെയ്തിട്ടും തസ്തികള്‍ ഒഴിഞ്ഞു കിടക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം കിരീടാവകാശി നല്‍കിയ അഭിമുഖത്തില്‍ ഭാവി സഊദിയില്‍ സ്വദേശികള്‍ക്കും അതിലുപരി വിദേശികള്‍ക്കും വന്‍തോതില്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നു വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."