HOME
DETAILS
MAL
കാതികൂടം നീറ്റാ ജലാറ്റിന്‍ കമ്പനി: മാലിന്യം പുഴയിലേക്ക് തള്ളരുതെന്ന് നിര്‍ദേശം
backup
April 08 2018 | 15:04 PM
തൃശൂര്‍: കാതികൂടം നീറ്റാ ജലാറ്റിന്‍ കമ്പനിയില്‍ നിന്ന് മാലിന്യം പുഴയിലേക്ക് തള്ളരുതെന്ന് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദന്തന്‍ നിര്‍ദേശം നല്കി. പുഴയിലെ മലിനീകരണം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും എം.സി ദത്തന് വ്യക്തമാക്കി. കമ്പനിക്കെതിരെ നിരന്തരം പരാതി ഉയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ശാസ്ത്ര ഉപദേഷ്ടാവ് ചാലക്കുടിപ്പുഴയുടെ പരിസര പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. പുഴയിലേക്ക് മാലിന്യം തള്ളുന്നുണ്ടോയെന്നറിയാന് മറ്റൊരു പ0നം ആവശ്യമില്ല. മലിനീകരണം ഉണ്ടെന്നത് പകല്‍ പോലെ വ്യക്തമാണ്. പുഴയില്‍ ഇപ്പോഴുള്ള മാലിന്യം ഉടന്‍ നീക്കേണ്ടതുണ്ടെന്നും ദത്തന് ചൂണ്ടിക്കാണിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."