HOME
DETAILS
MAL
അംഗപരിമിതരുടെ സ്കോളര്‍ഷിപ്പ് പട്ടികയിലും അനര്‍ഹര്‍
backup
April 08 2018 | 20:04 PM
തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് തട്ടിപ്പിനു പിന്നാലെ സംസ്ഥാനത്തെ അംഗപരിമിതര്‍ക്കായുള്ള സ്കോളര്‍ഷിപ്പിലും അനര്‍ഹര്‍ കടന്നുകൂടിയെന്ന് റിപ്പോര്‍ട്ട്.
സ്കോളര്‍ഷിപ്പ് നേടിയ കേരളത്തിലെ കോളജ് വിദ്യാര്‍ഥികളുടെ പട്ടികയില്‍ 40 പേര് ഉത്തരേന്ത്യക്കാരാണെന്നാണ് ഒരു സ്വകാര്യചാനല്‍ പുറത്തുവിട്ട വിവരം.
ഇവര്‍ക്ക് ഒന്നരലക്ഷത്തോളം രൂപ വരെ സ്കോളര്‍ഷിപ്പ് അനുവദിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 50 വയസുകാരും ഉള്‍പ്പെട്ടിട്ടുണ്ട്.
ഇതേത്തുടര്‍ന്ന് പണം നല്‍കുന്നത് തടയണമെന്ന് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാണ് പലരും സ്കോളര്‍ഷിപ്പിന് അര്‍ഹത നേടിയെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."