'സ്വകാര്യ ഹോമിയോ ഡോക്ടര്‍മാര്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും അനുവദിക്കണം'
കണ്ണൂര്‍: കേരളത്തിലെ ഹോമിയോ ഡോക്ടര്‍മാരിലെ ഭൂരിപക്ഷം വരുന്ന സ്വകാര്യഡോക്ടര്മാര്ക്ക് ക്ഷേമനിധി, പെന്ഷന് എന്നിവ അനുവദിക്കണമെന്ന് ക്വാളിഫൈഡ് പ്രൈവറ്റ് ഹോമിയോപതിസ് അസോസിയേഷന് സംസ്ഥാന സമ്മേളനം 'ക്യാന്‍ കോണ്‍ 2018' ആവശ്യപ്പെട്ടു.
കുട്ടികളിലെ പല വൈകല്യങ്ങളും ഇല്ലാതാക്കാന്‍ ഹോമിയോമരുന്നുകളിലൂടെ കഴിയുമെന്ന് ഫാദര്‍ മുള്ളര്‍ ഹോമിയോപ്പതി മെഡിക്കല്‍ കോളജ് റിട്ട. പ്രിന്‍സിപ്പല്‍ ഡോ.എസ്.കെ തിവാരി പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ശാസ്ത്രസെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഗര്‍ഭിണികളായിരിക്കുമ്പോള്‍ തന്നെ ഹോമിയോമരുന്നുകള്‍ കഴിക്കാം. പ്രസവവേദന ലഘൂകരിക്കുന്നതിനുള്ള മരുന്നുകളും ഹോമിയോപ്പതിയിലുണ്ട്. അന്തരീക്ഷ മലിനീകരണം കാരണം കുട്ടികളിലുണ്ടാകുന്ന ശ്വാസകോശ രോഗങ്ങള്‍ക്കും അലര്‍ജിക്കും ഹോമിയോപ്പതി ചികിത്സ ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.ഇസ്മാഈല്‍ സേട്ട്, ഡോ.ചന്ദ്രഭാനു, ഹോമിയോ കോസ്മറ്റോളജിസ്റ്റ് റുബീന ആഷിഖ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പി.കെ ശ്രീമതി എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ.വിനോദ്കുമാര്‍, ഡോ.കെ.പി അക്ബര്‍, ഡോ.സുഭാഷ് മോഹന്‍, സുമേഷ്, ബി.പി റൗഫ് പ്രസംഗിച്ചു. ഡോ.എന്‍.കെ പുരുഷോത്തമനെ ചടങ്ങില്‍ ആദരിച്ചു. മാധ്യമപുരസ്കാരം നേടിയ ഉല്ലാസ് മാവിലായി, ഡോ.ഒ.ജി വിനോദ് എന്നിവര്‍ക്ക് പുരസ്കാരങ്ങള്‍ നല്കി. ഗോള്‍ഡന്‍ ടിപ്സ് ബൈ ക്യൂഫ പുസ്തകം ഡോ.ശിവപ്രസാദ് പ്രകാശനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."