മുള്ളരിങ്ങാട് എ.ടി.എം കൗണ്ടര്‍ വേണമെന്ന ആവശ്യം ശക്തമാകുന്നു
വണ്ണപ്പുറം: ബാങ്കിങ് സംവിധാനങ്ങള്‍ ഇല്ലാത്ത മുള്ളരിങ്ങാട് പ്രദേശത്ത് എ.ടി.എം കൗണ്ടര്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ മൂലം ഒറ്റപ്പെട്ടുകിടക്കുന്ന പ്രദേശമാണ് മുള്ളരിങ്ങാട്.
കുടിയേറ്റ കര്‍ഷകരും പട്ടികജാതിവര്‍ഗ കോളനികളും ഉള്‍പ്പെടുന്ന ഇവിടെ മുമ്പു പ്രവര്‍ത്തിച്ചിരുന്ന എസ്.ബി.ടി ശാഖ പിന്നീടു വണ്ണപ്പുറത്തേക്കു മാറ്റി. ഇപ്പോള്‍ തൊഴിലുറപ്പ് പദ്ധതി വേതനം, ജീവനക്കാരുടെ ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ദേശസാല്‍കൃത ബാങ്കുകളിലൂടെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനാല്‍ ബാങ്ക് ഇടപാടുകള്‍ക്ക് വണ്ണപ്പുറംവരെ പോകേണ്ട അവസ്ഥയാണ് ഇവിടെയുള്ളവര്‍ക്ക്.
പട്ടയക്കുടി, പുളിക്കത്തൊട്ടി തുടങ്ങിയ പ്രദേശങ്ങളില്‍നിന്നു 15 കിലോമീറ്ററോളം സഞ്ചരിച്ചാണ് വണ്ണപ്പുറം എസ്.ബി.ഐ ശാഖയില്‍ സ്ത്രീകളും തൊഴിലാളികളും എത്തുന്നത്. ഒരു ദിവസത്തെ സമയനഷ്ടവും ബാങ്കിലെ തിരക്കും യാത്രാ പ്രശ്നങ്ങളും സാധാരണക്കാരെ ദുരിതത്തിലാക്കുകയാണ്. ബാങ്ക് മുള്ളരിങ്ങാട് നിന്നു മാറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ച സമയത്ത് ഏറെ ജനകീയ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. മുള്ളരിങ്ങാട് മേഖലയില്‍ എ.ടി.എം കൗണ്ടര്‍ സ്ഥാപിച്ചാല്‍ ഒട്ടേറെപ്പേര്‍ക്ക് പ്രയോജനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."