HOME
DETAILS

മുദ്രപത്രം കിട്ടാതെ ജനം ദുരിതത്തില്‍

  
backup
April 09 2018 | 03:04 AM

%e0%b4%ae%e0%b5%81%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%95%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a4%e0%b5%86-%e0%b4%9c%e0%b4%a8%e0%b4%82

 

ഈരാറ്റുപേട്ട: മുദ്രപത്രം കിട്ടാതെ ജനംദുരിതത്തില്‍. അന്‍പതിന്റെയും നൂറിന്റെയും മുദ്രപത്രം കിട്ടാതെ ജനം നട്ടംതിരിഞ്ഞിട്ടും ക്ഷാമം നേരിടാന്‍ നടപടിയില്ല. കുറഞ്ഞ മൂല്യമുള്ള മുദ്രപത്രങ്ങളുടെ ക്ഷാമം കാരണം കൂടിയ തുകയുടെ പത്രം വാങ്ങാന്‍ നിര്‍ബന്ധിതരാകുകയാണ് ആവശ്യക്കാര്‍. വ്യാപാരം, ആധാരമെഴുത്ത്, റജിസ്‌ട്രേഷന്‍ മേഖലകളെയും ബാങ്കുകളെയും മുദ്രപത്രക്ഷാമം സാരമായി ബാധിച്ചു. കരാറുകള്‍, വായ്പാ ഉടമ്പടികള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കെല്ലാം ചെറിയ തുകയുടെ മുദ്രപത്രങ്ങളാണ് ഉപയോഗിക്കുന്നത്.
അന്‍പതിന്റെ പത്രം ആവശ്യമായ ഇടപാടുകള്‍ക്ക് അഞ്ഞൂറിന്റെ പത്രം വാങ്ങേണ്ടി വരുന്നു. സെന്‍ട്രല്‍ സ്റ്റാംപ് ഡിപ്പോയില്‍ മുദ്രപത്രങ്ങള്‍ തീര്‍ന്നതാണു പ്രതിസന്ധിക്കു കാരണം. നിലവില്‍ ട്രഷറി, സബ്ട്രഷറി എന്നിവിടങ്ങളില്‍ പോലും ആവശ്യത്തിനു പത്രമില്ല. 50 രൂപയുടെ മുദ്രപത്രം കിട്ടാത്തതിനാല്‍ വിവാഹ സര്‍ട്ടിഫിക്കറ്റ്, ആധാരത്തിന്റെ പകര്‍പ്പ്, ജന സര്‍ട്ടിഫിക്കറ്റ്, മരണ സര്‍ട്ടിഫിക്കറ്റ്,സ്‌കൂള്‍ അഡ്മിഷന്‍ രജിസ്റ്റര്‍ പകര്‍പ്പ് എന്നിവയ്ക്കുള്ള അപേക്ഷാ സമര്‍പ്പണവും വഴിമുട്ടി.
വാടകക്കരാര്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന കോട്ടയം ജില്ലയില്‍ മുദ്രപത്രങ്ങളുടെ ക്ഷാമം വലിയ പ്രതിസന്ധിക്കു കാരണമായി. വാടകക്കരാറിന് 200 നു പകരം 500 രൂപയുടെ പത്രം വാങ്ങേണ്ട സ്ഥിതിയാണ്. നൂറിന്റെ പത്രത്തിനായിരുന്നു ആദ്യം ക്ഷാമം നേരിട്ടത്. ഇതുമൂലം അന്‍പതുരൂപയുടെ രണ്ടു പത്രങ്ങള്‍ വാങ്ങി പരിഹാരം കാണുകയായിരുന്നു ഇടപാടുകാര്‍.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം വീട് ലഭ്യമായവര്‍ക്കും വീട് അറ്റകുറ്റപ്പണിക്ക് ധനസഹായം ലഭിച്ചവര്‍ക്കും തദ്ദേശ സ്ഥാപനങ്ങളുമായി 200 രൂപയുടെ മുദ്രപത്രത്തില്‍ കരാര്‍ ഉണ്ടാക്കണം. നിശ്ചിക കാലാവധിക്കു മുന്‍പു മുദ്രപത്രത്തില്‍ കരാര്‍ എഴുതിയില്ലെങ്കില്‍ ഗുണഭോക്താവിനുള്ള ധനസഹായം നഷ്ടമാകാനും സാധ്യതയുണ്ട്. ഇതു കണക്കിലെടുത്തു ഭൂരിഭാഗം ഗുണഭോക്താക്കളും 300 രൂപ നഷ്ടപ്പെടുത്തി അഞ്ഞൂറിന്റെ പത്രമാണ് വാങ്ങുന്നത്.
സര്‍ക്കാരും സെന്‍ട്രല്‍ സ്റ്റാംപ് ഡിപ്പോയും വരുത്തിയ വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു പ്രധാന കാരണം. മാസങ്ങള്‍ക്കു മുന്‍പേ പത്രങ്ങള്‍ തീര്‍ന്നിട്ടും ഈ വിവരം യഥാസമയം റിപ്പോര്‍ട്ട് ചെയ്യാനോ നടപടി സ്വീകരിക്കാനോ അധികൃതര്‍ ശ്രമിച്ചില്ല.
പിന്നീട് പ്രിന്റിങ് ഓര്‍ഡര്‍ നല്‍കുന്നതിലും കാലതാമസം വരുത്തി. ഈ മാസം ആദ്യവാരത്തോടെ നാസിക്കില്‍ നിന്നു 75 ലക്ഷം മുദ്രപത്രം എത്തിക്കുമെന്നായിരുന്നു വാഗ്ദാനം. പത്തു രൂപയ്ക്കു താഴെ മൂല്യമുള്ള പത്രങ്ങള്‍ പുനര്‍മൂല്യം ചെയ്ത് അന്‍പതും നൂറും രൂപയുടെ സ്റ്റാംപ് പേപ്പറാക്കി മാറ്റുന്ന നടപടിയും മന്ദഗതിയിലാണ്. ഒരു രൂപ മുതല്‍ അഞ്ചു രൂപവരെ മൂല്യമുള്ള പത്രം തിരുവനന്തപുരത്തെ സെന്‍ട്രല്‍ സ്റ്റാംപ് ഡിപ്പോ ഓഫിസര്‍ പ്രത്യേക സീലും ഒപ്പും രേഖപ്പെടുത്തി അന്‍പതു രൂപയാക്കും. അതുപോലെ ഏഴു മുതല്‍ 10 രൂപ വരെയുള്ള മുദ്രപത്രങ്ങള്‍ 100 രൂപാ പത്രമായും റീവാലിഡേറ്റ് ചെയ്യും. സമയക്കുറവും ജോലി ഭാരവും കാരണം ഈ നടപടിയും ഇപ്പോള്‍ ഒഴുക്കന്‍ മട്ടിലാണ്.
അഞ്ചിന്റെയും ഒന്നിന്റെയും ഏഴിന്റെയും ലക്ഷക്കണക്കിനു സ്റ്റാംപുകളാണു ഡിപ്പോയില്‍ കെട്ടിക്കിടക്കുന്നത്. ഇതു മുഴുവന്‍ പുനര്‍മൂല്യം ചെയ്താല്‍ ഒരു പരിധിവരെ അന്‍പതിന്റെയും നൂറിന്റെയും ക്ഷാമം പരിഹരിക്കാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 days ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 days ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  2 days ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  2 days ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  2 days ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  2 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  2 days ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  2 days ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  2 days ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  2 days ago