കണ്ണൂരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടപ്പാക്കുന്നത് കാട്ടുനിയമം: എം.എം ഹസന്
പയ്യന്നൂര്‍: കൈയൂക്കുള്ളവന് കാര്യക്കാരന്‍ എന്ന കാട്ടുനിയമമാണ് കണ്ണൂര്‍ ജില്ലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്. ഫാസിസത്തിനും അക്രമത്തിനുമെതിരേ കെ.പി.സി.സിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജനമോചന യാത്രക്ക് പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി രാജ്യത്തുടനീളം വര്‍ഗീയ ഫാസിസമാണ് നടപ്പാക്കുന്നതെങ്കില്‍ കേരളത്തില്‍ പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയില്‍ രാഷ്ട്രീയ പ്രതിയോഗികളെ ഉന്മൂലനം ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടപ്പാക്കുന്നത് റെഡ് ഫാസിസമാണ്. ഇതിനെല്ലാം പിന്തുണ പിണറായി വിജയനും, പി. ജയരാജനും നല്കി വരികയാണെന്നും ഹസന് കുറ്റപ്പെടുത്തി.
സി.പി.എം അക്രമികള്‍ക്ക് സര്‍ക്കാരും പൊലിസും സംരക്ഷണം നല്കി വരികയാണ്. പിണറായി വിജയന്റെ ഭരണത്തില്‍ ആകെ നടക്കുന്നത് മദ്യമൊഴുക്കലും, മനുഷ്യന്റെ രക്തമൊഴുക്കലുമാണ്. എല്ലാം ശരിയാക്കാന്‍ വന്നവര്‍ എല്ലാവരെയും ശരിപ്പെടുത്തി കൊണ്ടിരിക്കുന്നു. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടികളില്ല. ഇതുമൂലം ജനങ്ങള്‍ ദുരിതത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
സംഘാടക സമിതി ചെയര്മാന് എ.പി നാരായണന് അധ്യക്ഷനായി. കോണ്‍ഗ്രസ് വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്, കെ.പി.സി.സി ഭാരവാഹികളായ അഡ്വ. ജോണ്സണ് എബ്രഹാം, ടി. ശരത് ചന്ദ്രപ്രസാദ്, കെ.പി കുഞ്ഞിക്കണ്ണന്, കെ.പി. അനില്‍കുമാര്‍, എന്‍. സുബ്രഹ്മണ്യന്, അഡ്വ. സജീവ് ജോസഫ്, പി. രാമകൃഷ്ണന്, ലാലി വിന്‍സന്റ്, സുമാ ബാലകൃഷ്ണന്, അഡ്വ. സലീം, എം. നാരായണന്‍കുട്ടി, എം.പി ഉണ്ണികൃഷ്ണന്, ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി, അഡ്വ. ഡി.കെ ഗോപിനാഥ്, കെ.കെ ഫല്ഗുനന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."