HOME
DETAILS
MAL
ആമ്പല്ലൂരില്‍ ഓയില്‍ കട കത്തിനശിച്ചു; 40 ലക്ഷത്തിന്റെ നാശനഷ്ടം
backup
April 09 2018 | 03:04 AM
ആമ്പല്ലൂര്‍: ദേശീയപാതയോരത്ത് വാഹനങ്ങളുടെ എന്‍ഞ്ചിന്‍ ഓയില്‍ വില്‍പ്പന നടത്തുന്ന സ്ഥാപനത്തില്‍ വന്‍ അഗ്നിബാധ. 40 ലക്ഷം രൂപയുടെ നഷ്ടം. അഞ്ചേരി സ്വദേശി വല്ലച്ചിറക്കാരന്‍ ബൈജുവിന്റെ ഉടമസ്ഥതയിലുള്ള തോംസണ്‍ ലൂബ്രിക്കന്റ്സ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. ഇന്നലെ ഉച്ചക്ക് 2.30 നാണ് സംഭവം.
കാല്‍ടെക്സ് കമ്പനിയുടെ ഡീലറായ സ്ഥാപനമാണ് പൂര്‍ണമായും കത്തിനശിച്ചത്. കഴിഞ്ഞ ദിവസം സ്റ്റോക്ക് ഇറക്കിയ മുഴുവന്‍ ഓയില്‍ കാനുകളും അഗ്നിക്കിരയായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണു കാരണമെന്നു കരുതുന്നു. പുതുക്കാട്, തൃശൂര്‍ ഇടങ്ങളില്‍ നിന്നും എത്തിയ മൂന്നു യൂനിറ്റ് ഫയര്‍ഫോഴ്സ് ഒന്നരമണിക്കൂറിലേറെ പ്രയത്നിച്ചാണ് തീയണച്ചത്. വ്യാപകമായി ഉയര്‍ന്ന പുക രക്ഷാപ്രവര്‍ത്തനത്തിനു തടസം സൃഷ്ടിച്ചു. പുതുക്കാട് പൊലിസ് സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."