HOME
DETAILS

പ്രഥമ അറബ് കായിക സമ്മേളനത്തിന് ഇന്ന് തുടക്കം

  
backup
April 09 2018 | 18:04 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a5%e0%b4%ae-%e0%b4%85%e0%b4%b1%e0%b4%ac%e0%b5%8d-%e0%b4%95%e0%b4%be%e0%b4%af%e0%b4%bf%e0%b4%95-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%87%e0%b4%b3%e0%b4%a8

മനാമ: 'സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്ക് സ്‌പോര്‍ട്‌സിന്റെ പങ്ക് ' പ്രമേയത്തില്‍ പ്രഥമ അറബ് കായിക സമ്മേളനം ഇന്നു മുതല്‍ ബഹറൈനില്‍ നടക്കും. മുഹറഖിലെ ആര്‍ റൊട്ടാന അംവാജ് ഹോട്ടലാണ് വേദി. 10, 11 തിയതികളിലായി സമ്മേളനം നടക്കുന്ന വിവരം യുവജന കായികകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഖാലിദ് അല്‍ഹാജ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

ബഹ്‌റൈന്‍ യുവജന സ്‌പോര്‍ട്‌സ് മന്ത്രാലയം ബഹ്‌റൈനിലെ യുനൈറ്റഡ് നാഷന്‍സ് ഓഫിസുമായും ഇന്റര്‍നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് ഫിസിക്കല്‍ എജ്യുക്കേഷന്‍, സ്‌പോര്‍ട്‌സ് ആന്‍ഡ് റിക്രിയേഷന്‍ എന്നിവയുമായി സഹകരിച്ചാണ് സമ്മേളനം. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും വിവിധ മേഖലകളില്‍ ഐക്യരാഷ്ട്രസഭ മുന്നോട്ടു വയ്ക്കുന്ന 17 വികസന ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാല്‍ സ്‌പോര്‍ട്‌സിന്റെ സംഭാവനകളും പ്രാധാന്യവും അടയാളപ്പെടുത്തുന്നതായിരിക്കും സമ്മേളനമെന്നും ഖാലിദ് അല്‍ഹാജ് കൂട്ടിച്ചേര്‍ത്തു.
അറബ് ലോകത്തെ വിവിധ രാജ്യങ്ങള്‍ പങ്കെടുക്കുന്ന സമ്മേളനത്തെ പൂര്‍ണ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ബഹ്‌റൈന്‍ ഒളിംപിക് കമ്മിറ്റിയും യുവജനകാര്യ കായിക മന്ത്രാലയവും വ്യക്തമാക്കി. ബഹ്‌റൈന്‍ അടക്കം സഊദി, കുവൈത്ത്, ഈജിപ്ത്, ജോര്‍ദാന്‍, ഇറാഖ്, സുദാന്‍, ലിബിയ, മൊറോക്കോ, തുനീസ്യ, മൗറിത്താനിയ തുടങ്ങി 12 രാജ്യങ്ങള്‍ പങ്കെടുക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago