രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി
നാഗ്പൂര്‍: ഇംഗ്ലണ്ട് വനിതാ ടീമിനെതിരായ ഏകദിന പോരാട്ടത്തിന്റെ രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി. എട്ട് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ വെറും 113 റണ്‍സില്‍ പുറത്താക്കിയ ഇംഗ്ലണ്ട് 29 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അനായാസം വിജയിക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ വിജയിച്ചിരുന്നു. ഇതോടെ ഈ മാസം 12ന് നടക്കുന്ന മൂന്നാം പോരാട്ടം ഇരു ടീമുകള്‍ക്ക് നിര്‍ണായകമാണ്.
അനായാസ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിനായി ഡാനിയല്ലെ വയ്റ്റ് (47), ബ്യുമൊണ്ട് (പുറത്താകാതെ 39), ക്യാപ്റ്റന്‍ ഹെതര്‍ നൈറ്റ് (പുറത്താകാതെ 26) എന്നിവര്‍ തിളങ്ങി. ഇംഗ്ലണ്ടിന് നഷ്ടമായ രണ്ട് വിക്കറ്റുകളും ഇന്ത്യക്കായി ഏക്താ ഭിഷ്ട് സ്വന്തമാക്കി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയെ ഡാനിയേലെ ഹാസല്‍, എക്സ്ലേസ്റ്റോണ് എന്നിവര്‍ നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തി വെട്ടിലാക്കുകയായിരുന്നു. ഓപണര്‍ സ്മൃതി മന്ധന (42), മധ്യനിരയില്‍ ദീപ്തി ശര്‍മ (പുറത്താകാതെ 26), ദേവിക വൈദ്യ (11) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."