HOME
DETAILS
MAL
അഗ്‌നിശമനസേനയില്‍ സിവില്‍ വളന്റിയര്‍മാരെ ഉള്‍പ്പെടുത്തും: മുഖ്യമന്ത്രി
backup
April 09 2018 | 20:04 PM
അരൂര്‍: സന്നദ്ധ മനോഭാവമുള്ള സിവില്‍ വളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കി അഗ്‌നിശമന സേന വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വജയന്‍. അരൂരില്‍ പുതുതായി ആരംഭിച്ച ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങളുടെ മനോഭാവത്തിലുണ്ടായ മാറ്റമാണ് അപകട വ്യാപ്തി കൂടാന്‍ ഇടയായത്. വാഹനാപകടങ്ങള്‍ ഉണ്ടായാല്‍ യഥാസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാത്തതും ഉത്സവാഘോഷ ചടങ്ങുകളില്‍ പാലിക്കേണ്ട നിബന്ധനകള്‍ പാലിക്കാതിരിക്കുന്നതും അപകടകരമായ സാഹചര്യത്തില്‍ സെല്‍ഫി ചിത്രങ്ങള്‍ പകര്‍ത്തുന്നതും ദുരന്തത്തിന്റെ ആക്കം വര്‍ധിപ്പിക്കുകയാണ്. കൂടുതല്‍ മേഖലയില്‍ സേവനം ലഭ്യമാക്കുന്നതിനായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗത്തിനെ ആധുനികവല്‍ക്കരിക്കും. എ.എം ആരിഫ് എം.എല്‍.എ.അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."