മന്ത്രി ശൈലജക്ക് എതിരായ ഹരജി തള്ളി
തിരുവനന്തപുരം: അനധികൃതമായി ചികിത്സാ സഹായം നേടിയെന്ന ആരോഗ്യ മന്ത്രി കെ.കെ.ശൈലജക്കെതിരായ ഹരജി തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി തള്ളി. ബി.ജെ.പി നേതാവും എം.പിയുമായ വി.മുരളീധരനാണ് ഹരജി നല്‍കിയിരുന്നത്. 8,500 രൂപയില്‍ കൂടുതല്‍ തുക പെന്‍ഷന്‍ വാങ്ങുന്നവര്‍ ആശ്രിതരുടെ പട്ടികയില്‍ വരില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചാണ് ഭര്‍ത്താവ് കെ.ഭാസ്‌കരന്റെ ചികിത്സാ ചെലവിനുള്ള തുക മന്ത്രി കൈപ്പറ്റിയതെന്നാണ് വി.മുരളീധരന്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ചികിത്സാ ചെലവ് സര്‍ക്കാരില്‍നിന്നു വാങ്ങുന്ന സമയത്ത് കെ.ഭാസ്‌കരന്‍ മുനിസിപ്പല്‍ ചെയര്‍മാനുമായിരുന്നു. 81,130 രൂപ ചികിത്സാ ചെലവിനായി എഴുതിയെടുത്തതു പൊതുഖജനാവിന്റെ ദുര്‍വിനിയോഗവുമാണെന്നും ഹരജിയില്‍ വാദിച്ചു. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചു മാത്രമാണ് മന്ത്രി ചികിത്സാചെലവ് വാങ്ങിയതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹരജി തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."