അനിശ്ചിതകാല ബസ് പണിമുടക്ക് പിന്‍വലിച്ചു
കണ്ണൂര്‍: ഇന്നു മുതല്‍ കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. 2017-18 വര്‍ഷത്തെ തൊഴിലാളികളുടെ ബോണസ് സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ ധാരണയായതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
ജില്ലാ ലേബര്‍ ഓഫിസറുമായി നടത്തിയ ചര്‍ച്ചയില്‍ 20 ശതമാനം ബോണസ് നല്‍കാമെന്ന് ധാരണയായി.
കഴിഞ്ഞ വര്‍ഷം 19 ശതമാനമായിരുന്നു തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നത്. ഇതോടെ 420 രൂപ വര്‍ധിച്ച് 8400 രൂപ ബോണസായി തൊഴിലാളികള്‍ക്ക് ലഭിക്കും. തൊഴിലാഴിലാളികള്ക്ക് നാളെ ബോണസ് വിതരണം ചെയ്യുമെന്ന് ബസുടമകള്‍ അറിയിച്ചു.
ജില്ലാ ലേബര്‍ ഓഫിസര്‍ ടി.വി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ ആരംഭിച്ച ചര്‍ച്ച മൂന്നുതവണ തീരുമാനമാകാതെ പിരിഞ്ഞെങ്കിലും നാലാം തവണയാണ് ബസുടമകളും തൊഴിലാളികളും ഒത്തുതീര്‍പ്പിലെത്തിയത്.
ചര്‍ച്ചയില്‍ യൂനിയന്‍ നേതാക്കളായ കെ.പി സഹദേവന്, കെ.കെ നാരായണന്, ഇ.വി ശശീന്ദ്രന്, കെ.കെ ശ്രീജിത്ത്, എന്‍. പ്രസാദ്. ബസുടമകളായ എം.വി വത്സലന്‍, രാജ് കുമാര്‍ കരുവാത്ത്, വി.ജെ സബാസ്റ്റ്യന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."