സപ്ലൈകോ വിഷു ഫെയറുകള്‍ക്ക് തുടക്കം
കൊച്ചി: വിഷു പ്രമാണിച്ച് സപ്ലൈകോയുടെ 450 വില്പനശാലകളില് പ്രത്യേക വിഷു ഫെയറുകള്‍ ആരംഭിച്ചു. പലവ്യഞ്ജനം, പച്ചക്കറി തുടങ്ങിയവ ഉള്‍പ്പടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ ന്യായവിലക്ക് ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പീപ്പിള്‍സ് ബസാറുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവ കേന്ദ്രീകരിച്ച് ഫെയറുകള്‍ ആരംഭിച്ചിട്ടുള്ളത്.
സപ്ലൈകോ വിപണനം ചെയ്യുന്ന ആന്ധ്ര ജയ അരിയുടെ വില 35 രൂപയില്‍ നിന്ന് 32.50 രൂപയായി കുറയ്ക്കാനും സപ്ലൈകോ തീരുമാനിച്ചു. ജയ അരിക്ക് പൊതുവിപണിയില്‍ 39 രൂപ വരെയാണ് വില. 38 രൂപ വരെ വിലയുള്ള കുറുവ അരി 32 രൂപക്കാണ് വില്‍ക്കുന്നത്. മട്ട അരി 36 രൂപക്കും സപ്ലൈകോ വില്പനശാലകളില് ലഭ്യമാണ്.
കൂടാതെ റേഷന്‍ കാര്‍ഡ് ഒന്നിന് പ്രതിമാസം 10 കിലോഗ്രാം അരി വീതം സബ്സിഡി നിരക്കിലും വിതരണം സപ്ലൈകോ ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."