'വിഷുക്കണി'യുമായി കൃഷി വകുപ്പ്
തിരുവനന്തപുരം: ഈ വര്‍ഷത്തെ വിഷു സമൃദ്ധമാക്കാന്‍ 'വിഷുക്കണി 'യുമായി കൃഷി വകുപ്പ്. ഈ മാസം 13, 14 തിയതികളില്‍ സംസ്ഥാനത്ത് 1105 പഴം, പച്ചക്കറി ചന്തകള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. കര്‍ഷകരില്‍ നിന്ന് 10 ശതമാനം വില അധികം നല്‍കി സംഭരിക്കുന്ന നാടന്‍ പഴം, പച്ചക്കറികള്‍ 30 ശതമാനം വരെ വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കും.
നല്ലകൃഷി സമ്പ്രദായങ്ങള്‍ പാലിച്ച് കൃഷി ചെയ്തിട്ടുള്ള നാടന്‍ ഉല്‍പന്നങ്ങള്‍ ജി.എ.പി (ഗുഡ് അഗ്രികള്‍ച്ചറല്‍ പ്രാക്ടീസസ്) സര്‍ട്ടിഫിക്കേഷനോടുകൂടി കേരളാ ഓര്‍ഗാനിക് ബ്രാന്‍ഡ് എന്ന നാമത്തില്‍ വിപണിയിലെത്തിക്കും. ഈ ഉല്‍പന്നങ്ങള്‍ 20 ശതമാനം വില അധികം നല്‍കി കര്‍ഷകരില്‍ നിന്ന് സംഭരിച്ച് 10 ശതമാനം വിലക്കുറവില്‍ വിറ്റഴിക്കും.
കൃഷി വകുപ്പ്, കുടുംബശ്രീ, ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ എന്നിവയുടെ സഹകരണത്തോടെയാണ് 'വിഷുക്കണി - 2018' സംഘടിപ്പിക്കുന്നത്.
സംസ്ഥാനതല ഉദ്ഘാടനം 12ന് വൈകിട്ട് എറണാകുളം കാക്കനാട്ടുള്ള ഹോര്‍ട്ടികോര്‍പ്പിന്റെ സംഭരണ കേന്ദ്രത്തില്‍ കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."