'പരാതികള്‍ തീര്‍പ്പാക്കാതെയുള്ള സര്‍വേ അന്യായം'
തേഞ്ഞിപ്പലം: ദേശീയപാത 66 ടോള്‍ റോഡായി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു കിടപ്പാടവും സ്ഥലവും കെട്ടിടങ്ങളും കച്ചവട സ്ഥാപനങ്ങളുമൊക്കെ നഷ്ടപ്പെടുന്നവര്‍ നല്‍കിയ പരാതികള്‍ തീര്‍പ്പാക്കാതെ വന്‍ പൊലിസ് സാന്നിധ്യത്തില്‍ സ്ഥലമെടുപ്പ് സര്‍വേ നടത്തുന്ന നടപടി അന്യായമാണെന്ന് എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍ തേഞ്ഞിപ്പലം മേഖലാ കണ്‍വന്‍ഷന്‍.
ഇരകള്‍ നല്‍കിയ 1928 പരാതികളില്‍ ഹിയറിങ് നടത്തി പരാതികളില്‍ നടപടി സ്വീകരിക്കേണ്ട ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തിനുണ്ട്. മറ്റു ജില്ലകളിലൊക്കെ ഈ നടപടിക്രമങ്ങള്‍ പാലിച്ചാണ് സര്‍വേ നടത്തുന്നത്. എന്നാല്‍, മലപ്പുറത്തു പരാതികളില്‍ ഹിയറിങ് നടത്തി തീര്‍പ്പാക്കാതെ ബലമായി സ്ഥലമേറ്റെടുപ്പ് സര്‍വേ നടപടികള്‍ തുടരുന്നത് അന്യായമാണെന്നും ഇത്തരം നടപടികള്‍ നിയമപരമായി നേരിടുമെന്നും എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം മുന്നറിയിപ്പ് നല്‍കി.
നാളെ തിരുവനന്തപുരത്തു പൊതുമരാമത്ത് മന്ത്രിയുടെ ചേംബറില്‍ ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ ഇരകളുടെ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിക്കാത്തതില്‍ കണ്‍വന്‍ഷന്‍ പ്രതിഷേധിച്ചു. നാളെ പ്രധാന കേന്ദ്രങ്ങളില്‍ ഇരകളുടെ ഉപവാസ സമരം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.
ദേശീയപാത സംരക്ഷണ സമിതി ജില്ലാ കണ്‍വീനര്‍ പി.കെ പ്രദീപ് മേനോന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."