ബോട്ട് സ്റ്റേഷനും ജല ആംബുലന്‍സും; പെരുമ്പളം ദ്വീപ് നിവാസികള്‍ക്ക് ആശ്വാസം
പൂച്ചാക്കല്‍: ബോട്ട് സ്റ്റേഷന്റെയും ജല ആംബുലന്‍സിന്റെയും ഉദ്ഘാടനം പെരുമ്പളം ദ്വീപ് നിവാസികള്‍ക്ക് ഏറെ ആശ്വാസവും ആവേശവുമായി
യാത്രക്കാരുടെയും ജലഗതാഗത വകുപ്പ് ജീവനക്കാരുടെയും ഏറെ നാളത്തെ കാത്തിരിപ്പിന്റെ ഫലമായാണ് പുതിയ ബോട്ട് സ്റ്റേഷന്‍ കെട്ടിടം ലഭിച്ചത്.സംസ്ഥാന സര്‍ക്കാരിന്റെ 1.5കോടി രൂപ ചെലവിലാണ് ഇരുനിലയില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ കെട്ടിടം നിര്‍മിച്ചത്. 2006ലാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഇതുവരെ ഒറ്റമുറി കെട്ടിടത്തിലാണ് ബോട്ട് സ്റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്നത്. കായല്‍ കടവില്‍ വെയിലും മഴയുമേറ്റാണ് യാത്രക്കാര്‍ ബോട്ട് കാത്തു നിന്നിരുന്നതും.
പെരുമ്പളം ദ്വീപ് നിവാസികളുടെ ജീവിതത്തിന് കൂടുതല്‍ ധൈര്യം പകര്‍ന്നാണ് സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ജല ആംബുലന്‍സ് എത്തുന്നത്.നിലവില്‍ ദ്വീപില്‍ രാത്രിയില്‍ ഉള്‍പ്പെടെ ഒരാള്‍ക്ക് ഗുരുതര അപകടമോ, അസുഖമോ ഉണ്ടായാല്‍ ആശുപത്രിയിലെത്തിക്കുന്നതിന് ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ടാണ് ഉപയോഗിക്കുന്നത്. അതിന്റെ വേഗത്തിന് പരിധിയുള്ളതിനാല്‍ പ്രവര്‍ത്തനം പൂര്‍ണ്ണമായും തൃപ്തികരമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."