നൂറു ശതമാനം പദ്ധതി തുക ചെലവഴിച്ച ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് അനുമോദനം
കോട്ടയം : കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 100 ശതമാനം പദ്ധതി തുകയും വിനിയോഗിച്ച ബ്ലോക്ക് പഞ്ചായത്തുകളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അനുമോദിച്ചു. കോട്ടയത്തെ ബ്ലോക്ക് പഞ്ചായത്തുകളുടെ പ്രവര്‍ത്തനം സംസ്ഥാനത്തിന് മാതൃകയാണെന്ന് കോട്ടയം കലക്‌ട്രേറ്റില്‍ നടന്ന അനുമോദന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. 120 ശതമാനം പദ്ധതി തുക വിനിയോഗിച്ച ഈരാറ്റുപേട്ട ബ്ലോക്ക് ജില്ലയില്‍ ഒന്നാം സ്ഥാനവും സംസ്ഥാനത്ത് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പദ്ധതി തുകയുടെ 100 ശതമാനം വിനയോഗിച്ച ളാലം, വൈക്കം, കടത്തുരുത്തി ബ്ലോക്കുകളും മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ച വച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്‌കാരവും ളാലം ബ്ലോക്കിന് ലഭിച്ചിരുന്നു. പദ്ധതി തുക വിനിയോഗത്തില്‍ ജില്ലയിലെ ബ്ലോക്കുകള്‍ സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനത്താണ്. ജില്ലയിലെ എല്ലാ ബ്ലോക്കുകളും ഈ സാമ്പത്തിക വര്‍ഷം തുടങ്ങുന്നതിനു മുമ്പു തന്നെ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടി എന്നതും ശ്രദ്ധേയമാണ്. ഇപ്രകാരം ഈ സാമ്പത്തിക വര്‍ഷം പദ്ധതി അംഗീകാരം നേടുന്ന സംസ്ഥാനത്തെ ആദ്യത്തെ ജില്ലയാണ് കോട്ടയം - അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."