പെരിന്തല്‍മണ്ണ സബ് ജയിലിന് പ്രവേശന കവാടവും ചുറ്റുമതിലും നിര്‍മിച്ചു
പെരിന്തല്‍മണ്ണ: ജയില്‍ സുരക്ഷയുടെ ഭാഗമായി പെരിന്തല്‍മണ്ണ സബ്ജയിലിന് മുന്പില് പ്രവേശന കവാടവും ചുറ്റുമതിലും നിര്‍മിച്ചു. തൊണ്ടിവാഹനങ്ങള്‍ കുന്നുകൂടി കാടുകയറി നശിക്കുകയായിരുന്ന ഇവിടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായുള്ള കവാടവും ചുറ്റുമതിലും നിര്‍മിച്ചത്.
റവന്യു വകുപ്പിന്റെ എട്ടര സെന്റോളം വരുന്ന ഈ സ്ഥലം കഴിഞ്ഞ നവംബറില്‍ ജയില്‍ വകുപ്പ് ഏറ്റെടുത്തിരുന്നു. തുടര്‍ന്ന് ജയില്‍ വികസന ഫണ്ടില്‍നിന്നും അനുവദിച്ച നാല് ലക്ഷം രൂപ ചെലവഴിച്ച് പ്രവേശന കവാടവും ഗെയിറ്റും മതിലും നിര്‍മിച്ചു. ജയില്‍ സൂപ്രണ്ട് എ.മുഹമ്മദാലി ചുമതലയേറ്റതിന് ശേഷമാണ് പെരിന്തല്‍മണ്ണ സബ്ജയിലിന് തൊട്ടു മുന്നിലെ തൊണ്ടിവാഹനങ്ങള്‍ നീക്കം ചെയ്യാന്‍ നടപടിയായത്. ആര്.ഡി.ഒ, തഹല്‍സില്‍ദാര്‍ എന്നിവരുടെ നിര്‍ദേശം നടപടി വേഗത്തിലാക്കി.
നിര്‍മാണം പൂര്‍ത്തിയാക്കിയ ജയില്‍ പ്രവേശന കവാടം അടുത്ത ദിവസം തന്നെ ഉദ്ഘാടനം ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ജയില്വാസികളെ കാണാന്‍ വരുന്നവര്‍ക്ക് വിശ്രമമുറിയും കുടിവെള്ള സൗകര്യവും കൂടി ഒരുക്കാന്‍ പദ്ധതിയുണ്ട്. ഇവ കൂടി പൂര്‍ത്തിയായാല്‍ ജയിവാസികളെ കാണാന്‍ കൂടുതല്‍ നേരം കാത്തുനില്‍ക്കേണ്ടി വരുന്നുവെന്ന പ്രയാസങ്ങള്‍ക്കും പരിഹാരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."