HOME
DETAILS
MAL
വി.ടി ബല്‍റാം എം.എല്‍.എക്കു നേരെ കരിങ്കൊടി
backup
April 10 2018 | 07:04 AM
.
പാലക്കാട്: വി.ടി ബല്‍റാം എ.എല്‍.എക്കു നേരെ കരിങ്കൊടി. തൃത്താല കൂടല്ലൂര്‍ ആനക്കരയില്‍ വച്ചാണ് എം.എല്‍.എക്കു നേരെ സി.പി.എം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. പ്രതിഷേധത്തിനിടെ എം.എല്‍.എയുടെ വാഹനത്തിന്റെ ചില്ല് തകര്‍ന്നു.
ആനക്കര പഞ്ചായത്തിലെ കൂട്ടക്കടവില്‍ ക്ഷീരസഹകരണ സംഘത്തിന്റെ സഹായ ധനവിതരണം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു ബല്‍റാം. പ്രതിഷേധം അക്രമാശക്തമായിരുന്നു.സംഭവം നടക്കുമ്പോള്‍ പൊലിസ് സഥലത്ത് ഉണ്ടായിരുന്നെങ്കിലും അക്രമികളെ പിന്തുണക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നും പ്രതിഷേധക്കാരെ നിയന്ത്രിക്കാതെ മാറിനിന്ന് അവര്‍ക്ക് അഴിഞ്ഞാടാനുള്ള അവസരം നല്‍കിയെന്നും ബല്‍റാം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും പ്രകടനം നടത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."