നെല്‍വയല്‍ സംരക്ഷിക്കാന്‍ കിസാന്‍സഭ പ്രചാരണത്തിന്
കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപ്പാസ് വിഷയത്തില്‍ സി.പി.എമ്മിനെതിരേ നിലപാടുമായി സി.പി.ഐ കര്‍ഷക സംഘടനയായ കിസാന്‍സഭ. ഭൂഗര്‍ഭ ജലത്തിന്റെ തോത് കുറയാതെ നിലനിര്‍ത്താനും പരിസ്ഥിതി സംരക്ഷണത്തിനും നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് അഖിലേന്ത്യാ കിസാന്‍സഭ സംസ്ഥാന കണ്‍വന്‍ഷന്‍ പ്രമേയത്തിലൂടെ വ്യക്തമാക്കി. തണ്ണീര്‍തടങ്ങളും വയലുകളും സംരക്ഷിക്കുക എന്ന ആവശ്യമുന്നയിച്ച് സംഘടന പ്രചാരണം നടത്തും. 18ന് സംസ്ഥാന വ്യാപകമായി താലൂക്ക് കേന്ദ്രങ്ങളില്‍ കര്‍ഷക മാര്‍ച്ചുകളും സമ്മേളനങ്ങളും നടത്തും. ഇന്നലെ കണ്ണൂരില്‍ നടന്ന കണ്‍വന്‍ഷനിലാണ് തീരുമാനം. കണ്‍വന്‍ഷനില്‍ പങ്കെടുത്ത നേതാക്കള്‍ രൂക്ഷമായ വിമര്‍ശനമാണ് കീഴാറ്റൂര്‍ പ്രശ്‌നത്തില്‍ ഉയര്‍ത്തിയത്. ബദല്‍ മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ ചര്‍ച്ച ചെയ്യണമെന്ന് കിസാന്‍സഭ അഖിലേന്ത്യ സെക്രട്ടറി സത്യന്‍ മൊകേരി പറഞ്ഞു. സമരം ചെയ്യുന്നവരെ കഴുകന്‍മാരെന്നും ചെകുത്താന്‍മാരെന്നും വിളിക്കുന്നത് ഇടതുപക്ഷ സമീപനമല്ല. കര്‍ഷകരുടെ ഭൂമി കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ഏറ്റെടുത്തതിന്റെ തിക്തഫലങ്ങള്‍ നമുക്കറിയാമെന്ന് കണ്‍വന്‍ഷന്‍ ഓര്‍മിപ്പിച്ചു. കിസാന്‍സഭ സംസ്ഥാന സെക്രട്ടറി എ. പ്രദീപന്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ചാമുണ്ണി, മഹേഷ് കക്കത്ത്, പി സന്തോഷ്‌കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."