കെ.എം.എ ദേശീയ മാനേജ്‌മെന്റ് കണ്‍വന്‍ഷന്‍ നാളെ മുതല്‍
കൊച്ചി: കേരളാ മാനേജ്‌മെന്റ് അസോസിയേഷന്‍ (കെ.എം.എ) സംഘടിപ്പിക്കുന്ന ദേശീയ മാനേജ്‌മെന്റ് കണ്‍വന്‍ഷന്‍ 12, 13 തിയതികളില്‍ മരട് ലെമെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. 2000ത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. കണ്‍വന്‍ഷന്‍ 12ന് രാവിലെ 9.30ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും.
ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റും മണിപ്പാല്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാനുമായ ടി.വി മോഹന്‍ദാസ് പൈ, നോക്കിയ ഇന്ത്യ തലവന്‍ അജയ് മെഹ്ത, കെ.പി.എം.ജി ഗ്ലോബല്‍ ഡയറക്ടര്‍ റിച്ചാര്‍ഡ് രേഖി, ബംഗളൂരു ഐ.ഐ.എമ്മിലെ പ്രൊഫ. വാസന്തി ശ്രീനിവാസന്‍, അടല്‍ ഇന്നൊവേഷന്‍ മിഷന്‍ ഡയറക്ടര്‍ രമണന്‍ രാംനാഥന്‍, സംസ്ഥാന ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍, കൊച്ചി മെട്രൊ മാനേജിങ് ഡയറക്ടര്‍ എ.പി.എം മുഹമ്മദ് ഹനീഷ്, ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ രേഖ സേത്തി തുടങ്ങിയവര്‍ സംസാരിക്കും.
13ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭു വിഡിയോ കോണ്‍ഫറന്‍സിലൂടെ പ്രതിനിധികളെ അഭിസംബോധന ചെയ്യും. പ്രൊഫ. കെ.വി തോമസ് എം.പി, ചീഫ് സെക്രട്ടറി പോള്‍ ആന്റണി എന്നിവര്‍ മുഖ്യാതിഥികളാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."