HOME
DETAILS
MAL
കൊയിലാണ്ടി ബൈപ്പാസ്: സര്‍ക്കാരിന് ഹരിത കോടതിയുടെ നോട്ടിസ്
backup
April 10 2018 | 19:04 PM
ന്യൂഡല്‍ഹി: ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് തര്‍ക്കംനിലനില്‍ക്കുന്ന കൊയിലാണ്ടി ബൈപ്പാസ് നിര്‍മാണത്തിനെതിരായ ഹരജിയില്‍ കേന്ദ്ര- സംസ്ഥാനസര്‍ക്കാരുകള്‍ക്ക് ദേശീയ ഹരിത കോടതി നോട്ടിസയച്ചു.
പരിസ്ഥിതി, സാമൂഹിക ആഘാത പഠനങ്ങള്‍ നടത്താതെയാണ് പാത നിര്‍മാണം നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി കൊയിലാണ്ടി ബൈപ്പാസ് നിര്‍മാണത്തിനെതിരായ കര്‍മസമിതി നല്‍കിയ ഹരജിയില്‍ കോടതി ആക്ടിങ് ചെയര്‍പേഴ്‌സന്‍ ജസ്റ്റിസ് ജവാദ് റഹീമിന്റെ ബെഞ്ചിന്റെതാണ് നടപടി.
വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ ബെഞ്ച് സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കി. അടുത്തമാസം 14 നകം മറുപടി നല്‍കാനാണ് നിര്‍ദേശം. ദേശീയപാത 66 ല്‍ നന്തി- ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മാണ നടപടികള്‍ക്കെതിരേ സമിതി നല്‍കിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."