HOME
DETAILS
MAL
പാര്‍ലമെന്റ് സ്തംഭനം: മോദിയും അമിത്ഷായും 12ന് ഉപവസിക്കും
backup
April 10 2018 | 20:04 PM
ന്യൂഡല്‍ഹി: ദലിതുകള്‍ക്കുനേരെ രാജ്യവ്യാപക ആക്രമണമുണ്ടായതുള്പ്പെടെയുള്ള സംഭവത്തില്‍ ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാരിനും കടുത്ത വിമര്‍ശനം നേരിട്ട സാഹചര്യത്തില്‍ ഇത് മറികടക്കാനായി പ്രധാനമന്ത്രിയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും ഉപവാസ സമരം നടത്തുന്നു. പാര്‍ലമെന്റ് തുടര്‍ച്ചയായി തടസപ്പെടുത്തുന്ന പ്രതിപക്ഷ നടപടിയില്‍ പ്രതിഷേധിച്ചാണ് ഇത്തരമൊരു നടപടിയെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്.
ഒരു ദിവസം നീണ്ടു നില്ക്കുന്ന ഉപവാസ സമരത്തിനാണ് നാളെ ഇരുവരും നേതൃത്വം നല്‍കുന്നത്.
കഴിഞ്ഞ ദിവസം ദലിത് പീഡനത്തില്‍ പ്രതിഷേധിച്ച് സാമുദായിക സൗഹാര്‍ദത്തിനായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്ഘട്ടില്‍ ഉപവാസ സമരം നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് മോദിയും അമിത്ഷായും ഉപവാസം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."