ആക്‌സിസ് ബാങ്ക് മേധാവി സ്ഥാനത്തുനിന്ന് ശിഖ ശര്‍മയെ നീക്കും
മുംബൈ: ആക്‌സിസ് ബാങ്ക് മേധാവി ശിഖ ശര്‍മയ്ക്ക് തിരിച്ചടി. ഈ വര്‍ഷം ഡിസംബറില്‍ സ്ഥാനമൊഴിയാന്‍ അവര്‍ക്ക് ബാങ്കിന്റെ ഡയരക്ടര്‍ ബോര്‍ഡ് നിര്‍ദേശം നല്‍കി. ജൂണ്‍ ഒന്ന് മുതല്‍ മൂന്ന് വര്‍ഷത്തേക്ക് നേരത്തെ ഡയരക്ടര്‍ ബോര്‍ഡ് കാലാവധി നീട്ടി നല്‍കിയിരുന്നു. എന്നാല്‍ കിട്ടാക്കടം വര്‍ധിച്ചതും അവര്‍ക്കെതിരായി ആര്‍.ബി.ഐയുടെ ഇടപെടല്‍കൂടിയായതോടെയാണ് സ്ഥാനമൊഴിയാന്‍ നിര്‍ദേശം നല്‍കിയത്.
അനധികൃതമായും മതിയായ ഈടില്ലാതെയും ബാങ്കില്‍ നിന്ന് കോടിക്കണക്കിന് രൂപ വായ്പ നല്‍കിയതായി പി.എന്‍.ബി വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 13,000 കോടിയിലധികം വായ്പയെടുത്ത് തിരിച്ചടക്കാതെ രാജ്യം വിട്ട രത്‌ന വ്യാപാരി നീരവ് മോദിക്ക് ആക്‌സിസ് ബാങ്ക് നല്‍കിയ 200 കോടി രൂപ കിട്ടാക്കടമായി മാറിയിരിക്കുകയാണ്. ഇത് തിരിച്ചു കിട്ടാന്‍ സാധ്യതയില്ലെന്ന് ബാങ്ക് തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണ് അവരോട് രാജിവയ്ക്കാന്‍ ഡയരക്ടര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്.
നാല് തവണയാണ് അവര്‍ക്ക് ബാങ്ക് ഡയരക്ടര്‍ ബോര്‍ഡ് കാലാവധി നീട്ടി നല്‍കിയിരുന്നത്. 2009 ജൂണിലാണ് ശിഖ ശര്‍മ ആക്‌സിസ് ബാങ്ക് മേധാവിയായത്. അവര്‍ ചുമതലയേറ്റതുമുതല്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ ആക്‌സിസ് ബാങ്കില്‍ കോടിക്കണക്കിന് രൂപയുടെ അനധികൃത വായ്പകളാണ് നല്‍കിയത്.
ശിഖ ശര്‍മയുടെ കാലാവധി നീട്ടി നല്‍കിയത് പുനഃപരിശോധിക്കണമെന്ന് ഡയരക്ടര്‍ ബോര്‍ഡിനോട് റിസര്‍വ് ബാങ്ക് ഏപ്രില്‍ ഒന്നിന് ആവശ്യപ്പെട്ടിരുന്നു. ശിഖ ശര്‍മ്മ, ഐ.സി.ഐ.സി.ഐ ബാങ്ക് മേധാവി ചന്ദ കൊച്ചാര്‍, എച്.ഡി.എഫ്.സി ബാങ്ക് മാനേജിങ് ഡയരക്ടര്‍ ആദിത്യ പുരി എന്നിവരുടെ 6.5 കോടി വരുന്ന പെര്‍ഫോമന്‍സ് ബോണസ് റിസര്‍വ് ബാങ്ക് തടഞ്ഞുവയ്ക്കുകയും ചെയ്തു.
ശിഖ ശര്‍മക്കു പിന്നാലെ ഐ.സി.ഐ.സി.ഐ ബാങ്ക് മേധാവി ചന്ദ കൊച്ചാറും സ്ഥാനമൊഴിഞ്ഞേക്കുമെന്നാണ് വിവരം. അവര്‍ ബാങ്ക് മേധാവി സ്ഥാനത്ത് തുടരുന്നതില്‍ ഡയരക്ടര്‍ ബോര്‍ഡില്‍ അഭിപ്രായ വ്യത്യാസമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."