അനധികൃത പാറമടക്കെതിരെ നാട്ടുകാര്‍
ഈരാറ്റുപേട്ട: പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് മൂന്നാം വാര്‍ഡ് പെരിങ്ങുളം ഭാഗത്ത് പ്രവര്‍ത്തിക്കുന്ന പാറമടയ്‌ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.
കുളം നിര്‍മിക്കാനെന്ന വ്യാജേന ദിവസേന നൂറുകണക്കിന് ലോഡ് കല്ലാണ് ഇവിടെ നിന്നും പൊട്ടിച്ചു കടത്തുന്നത്. മലയോര മേഖലയായ ഇവിടെ ഉരുള്‍ പൊട്ടല്‍ സാധ്യതയും നിലനില്‍ക്കുന്ന പ്രദേശമാണ്. വന്‍ സ്‌ഫോടനത്തോടെയാണ് പാറ പൊട്ടിയ്ക്കല്‍ നടത്തുന്നത്. പട്ടികജാതി പട്ടിക ഗോത്ര വര്‍ഗ വിഭാഗങ്ങള്‍ ഉള്‍പ്പടെ നിരവധി വീടുകള്‍ക്ക് പാറ പൊട്ടിയ്ക്കല്‍ ഭീഷണിയായി തീര്‍ന്നിരിക്കുകയാണ്.
നിരവധി വീടുകള്‍ക്ക് വിള്ളല്‍ വീണിട്ടുണ്ട്. അമ്പഴത്തിനാല്‍ തോമസ്, പള്ളിപ്പറമ്പില്‍ ജോണ്‍, ചെരിയമ്പുറത്ത് ദാമോദരന്‍ എന്നിവരുടെ വീടുകള്‍ക്കാണ് കൂടുതല്‍ നാശനഷ്ടമുണ്ടായിരിക്കുന്നത്.പാറ പൊട്ടിയ്ക്കുന്നതിന് സമീപത്തു തന്നെ 20 വര്‍ഷം മുന്‍പ് നിര്‍മ്മിച്ച കുടിവെള്ള പദ്ധതിയുടെ കിണര്‍ നശിക്കുന്ന അവസ്ഥായാണുള്ളത്. പൊടിപടലങ്ങള്‍ പടര്‍ന്ന് വെള്ളം മലിനമായിക്കഴിഞ്ഞു.
പ്രദേശവാസികളുടെ ഏക ആശ്രയമായ പദ്ധതിയാണിത്. അനധികൃത പാറഖനം നിര്‍ത്തുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 150 പേര്‍ ഒപ്പിട്ട നിവേദനമാണ് ജില്ലാ കലക്ടര്‍ക്ക് നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."