ചെങ്ങമനാട് പഞ്ചായത്തില്‍ 'ഇക്കോഷോപ്പ് ' പ്രവര്‍ത്തനമാരംഭിച്ചു
നെടുമ്പാശ്ശേരി: ജൈവകൃഷി പ്രോത്സാഹിപ്പിക്കുക, വിഷരഹിത പച്ചക്കറി ഉല്‍പാദിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന് കീഴില്‍ ചെങ്ങമനാട് പഞ്ചായത്ത് ഓഫിസിന് സമീപം 'ഇക്കോ ഷോപ്പ് ' പ്രവര്‍ത്തനമാരംഭിച്ചു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ സര്‍ക്കാര്‍ അനുവദിച്ച ആദ്യ ഇക്കോ ഷോപ്പാണ് ചെങ്ങമനാട് പ്രവര്‍ത്തനമാരംഭിച്ചത്. ജൈവ വളങ്ങള്‍, ജൈവ കീടനാശിനികള്‍, ജൈവ പച്ചക്കറികള്‍, നടീല്‍ വസ്തുക്കള്‍ തുടങ്ങിയവ ഈ ഷോപ്പ് വഴി വിപണനം നടത്തും. ഇക്കോ ഷോപ്പിന്റെ ഉദ്ഘാടനം അന്‍വര്‍സാദത്ത് എം.എല്‍.എ നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശ്ശേരി അധ്യക്ഷനായിരുന്നു. ജില്ല കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ ആശ രവി പദ്ധതി വിശദീകരിച്ചു. കൃഷി ഓഫീസര്‍ ജെ.എസ് സുധകുമാരി,ജില്ല പഞ്ചായത്തംഗം സരള മോഹനന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ഏല്യാസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രാജേഷ് മടത്തിമൂല, ടി.എ ഇബ്രാഹിംകുട്ടി, പഞ്ചായത്തംഗങ്ങളായ ടി.കെ സുധീര്‍, ലത ഗംഗാധരന്‍, ടി.എം അബ്ദുല്‍ഖാദര്‍, രമണി മോഹനന്‍, ജെര്‍ളി കപ്രശ്ശേരി, സുചിത്ര സാബു, എം.എസ് ലിമ, നെടുമ്പാശ്ശേരി ബ്ലോക്ക് കൃഷി അസി.ഡയറക്ടര്‍ സൈജ ജോസ്, കാര്‍ഷിക വികസന സമിതിയംഗം ഇ.എം സലിം, ഇക്കോഷോപ്പ് പ്രസിഡന്റ് പി.രവീന്ദ്രന്‍നായര്‍, സെക്രട്ടറി പി.വി കുര്യാക്കോസ്, സി.ഡി.എസ് ചെയര്‍പെഴ്‌സണ്‍ ഗീത രാജന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."