കഞ്ചാവുമായി വിദ്യാര്‍ഥികള്‍ പിടിയില്‍
ഹരിപ്പാട്: താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ ഹരികുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി വിദ്യാര്‍ഥികള്‍ പിടിയില്‍.
ചൂരവിള മുറിയില്‍ സുധീഷ് (21), കൊരട്ടിശേരി മുറിയില്‍ കിരണ്‍ കുമാര്‍ (22), ചിങ്ങോലി മുറിയില്‍ രാഹുല്‍ (21), ആദിത്യന്‍ (19), നസീര്‍ (21), ആസിഫ് അലി (19), സുധീര്‍ (19), മുതുകുളം മുറിയില്‍ സച്ചിന്‍ (20), ജിത്ത് (19) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് വലിക്കുവാനായി പൊതികളായി സൂക്ഷിച്ചിരുന്ന 580 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
മറ്റു സ്ഥലങ്ങളില്‍ പഠിക്കുവാന്‍ വേണ്ടി പോകുന്ന വിദ്യാര്‍ഥികളാണ് ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്നത്. വിദ്യാര്‍ഥികളുടെ ഇടയില്‍ കഞ്ചാവിന്റെയും മയക്കുമരുന്നുകളുടേയും ഉപയോഗം കൂടി വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ട്. ഇതിന്റെ അടിസ്ഥാനില്‍ സ്‌കൂള്‍, കോളേജുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തിപ്പെടുത്തുവാനും പരാതിപ്പെട്ടികള്‍ സ്ഥാപിക്കുവാനും ഉള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. മയക്കുമരുന്നിന്റെയും കഞ്ചാവിന്റെയും മറ്റു ലഹരിവസ്തുക്കളെക്കുറിച്ചുള്ള വിവരം 9400069492, 04792412350 എന്നീ നമ്പരുകളില്‍ വിളിച്ചറിയിക്കേണ്ടതാണ്.
എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ അജിത്, സിവില്‍ എക്‌സൈസൈസ് ഓഫീസര്‍മാരായ ജിയേഷ്, ടോമിച്ചന്‍, ഹാരിസ്, സജീവ് കുമാര്‍, സുഭാഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."