വെള്ളം മുടങ്ങി; മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ ദുരിതദിനം
മഞ്ചേരി: വെള്ളമില്ലാത്തതിനാല്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിയിരിപ്പുകാര്‍ക്കും ഇന്നലെ ദുരിത ദിനമായി. ആശുപത്രിയിലേക്ക് വെള്ളം ശേഖരിക്കുന്ന മഞ്ചേരി പുത്തംകുളത്ത് നിന്നുള്ള പൈപ്പ് കണക്ഷന് പൊട്ടിയതാണ് വെള്ളം മുടങ്ങാനുള്ള കാരണമെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. ഇന്നലെ രാവിലെ 11 ഓടെയാണ് വെള്ളം മുടങ്ങിയത്.
വാര്‍ഡുകളില്‍ അഡ്മിറ്റു ചെയ്യപ്പെട്ട രോഗികളും കൂടെയുള്ളവരും വിവിധ ആവശ്യങ്ങള്‍ക്ക് വെള്ളം ലഭിക്കാതെ ഏറെ പ്രയാസപ്പെട്ടു.പലരും വെള്ളത്തിനായി പരിസരങ്ങളിലെ കിണറുകള്‍ തേടി അലയേണ്ടിവന്നു. എന്നാല്‍ ഉച്ചക്ക് ശേഷം സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ലോറികളില്‍ വെള്ളമെത്തിച്ചത് രോഗികള്‍ക്ക് താല്‍ക്കാലിക ആശ്വാസം പകര്‍ന്നു.
അതേസമയം ആശുപത്രിയിലേക്ക് എത്തിക്കുന്ന വെള്ളം യഥേഷ്ടംസംഭരിച്ചു വെക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ഇല്ലാത്തതാണ് ഇത്തരം പ്രതിസന്ധികള്‍ക്ക് കാരണമാവുന്നതെന്ന വിമര്‍ശനം ശക്തമായിരിക്കുകയാണ്. നിലവിലുള്ള സംഭരണികള്‍ വിപുലമായ ഈ ആശുപത്രി സംവിധാനത്തിനു മതിയാവാത്തതാണ്.
രോഗികള്‍, കൂട്ടിയിരിപ്പുകാര്‍, എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ തുടങ്ങി ആയിരകണക്കിനു പേര്‍ക്കായി പിരിമിതമായ വെള്ള സംഭരണ ടാങ്കുകള്‍ മാത്രമാണുള്ളത്. ഇവര്‍ക്കെല്ലാം പുറമെ ഹൗസ് സര്‍ജന്‍സി കൂടി തുടങ്ങിയതോടെ സൗകര്യങ്ങള്‍ ഇനിയും വിപുലപ്പെടുത്തേണ്ടി വന്നിട്ടും സര്‍ക്കാര്‍ നിസ്സംഗത തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."