മങ്കടയില്‍ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം
മങ്കട: പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി മേറ്റുമാരുടെയും നിര്‍വഹണ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സംയുക്ത യോഗം സംഘടിപ്പിച്ചു.
കഴിഞ്ഞ വര്‍ഷം ജില്ലയില്‍ കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് ഏറ്റവും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചതിനും കൂടുതല്‍ തുക ചെലവഴിക്കാന്‍ കഴിഞ്ഞതിനെയും യോഗം അഭിനന്ദിച്ചു. നടപ്പുവര്‍ഷം ഫോക്കല്‍ ഏരിയാ പ്രവര്‍ത്തനങ്ങളായ കമ്പോസ്റ്റ് നിര്‍മാണം കുളം, കിണര്‍ നിര്‍മാണം, കക്കൂസ് നിര്‍മാണം, എന്നിവയ്ക്കും മണ്ണ് ജലസംരക്ഷണ ങ്ങള്‍ക്കും റോഡ് നിര്‍മാണം, തൊഴുത്ത് നിര്‍മാണം എന്നിവക്കുമാണ് മുന്‍തൂക്കം നല്‍കുന്നതെന്ന് സെക്രട്ടറി പി.കെ രാജീവ് അറിയിച്ചു.
യോഗത്തില്‍ പദ്ധതി പ്രവര്‍ത്തിക്കിടെ മരണപ്പെട്ട സുഹറ ആലങ്ങാടന്‍ എന്നിവര്‍ക്കുള്ള എക്‌സ് ഗ്രേഷ്യ പ്രസിഡന്റ് എം.കെ രമണി വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് പി.കെ അബ്ബാസലി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."