ദേശീയപാത വികസനം: സര്‍വകക്ഷി യോഗം ഇന്ന്
മലപ്പുറം: ദേശീയ പാത സ്ഥലമേറ്റെടുപ്പ് സര്‍വേയുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങള്‍ നിലനില്‍ക്കേ ഇന്ന് തിരുവനന്തപുരത്ത് സര്‍വകക്ഷി യോഗം ചേരും. രാവിലെ പത്തിന് മന്ത്രി ജി സുധാകരന്റെ അധ്യക്ഷതയിലാണ് യോഗം. സമരസമിതി ഭാരവാഹികള്‍ക്കോ ദേശീയപാത കടന്നുപോകുന്ന സ്ഥലങ്ങളിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കോ യോഗത്തിലേക്ക് ക്ഷണമില്ല. എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും മാത്രമാണ് ക്ഷണം. യോഗത്തിന് മുന്നോടിയായി കലക്ടറേറ്റില്‍ വച്ച് ഇരകളുടെ അഭിപ്രായം തേടി. പുതിയ അലെന്‍മെന്റ് വേണ്ടെന്ന ആവശ്യമാണ് നാട്ടുകാര്‍ ഉന്നയിച്ചത്. ദേശീയപാത സര്‍വേക്കിടെ സംഘര്‍ഷമുണ്ടായ അരീത്തോട് പുതിയ അലൈന്‍മെന്റിനെതിരേയാണ് നാട്ടുകാര്‍ രംഗത്ത് വന്നത്. നാട്ടുകാരുടെ പൊതുവികാരം തലസ്ഥാനത്ത് നടക്കുന്ന സര്‍വകക്ഷിയോഗത്തിലും ചര്‍ച്ചയാകും. തദ്ദേശസ്ഥാപനങ്ങളുടെ കൂടി അഭിപ്രായം കൂടി അറിഞ്ഞ ശേഷം അലൈന്‍മെന്റ് മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാണ് സാധ്യത.
അതേസമയം, യോഗത്തിലേക്ക് ഭൂമി നഷ്ടപ്പെടുന്നവരേയോ സമരസമിതി ഭാരവാഹികളേയോ വിളിക്കാത്തതില്‍ പ്രതിഷേധം വ്യാപകമാണ്. സര്‍വകക്ഷി യോഗത്തിലേക്ക് സമരസമിതി പ്രവര്‍ത്തകരെ വിളിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് ചേളാരിയില്‍ ഉപവാസ സമരം നടത്തുന്നുണ്ട്. തിരുവനന്തപുരത്ത് സര്‍വകക്ഷി യോഗം നടക്കുന്ന സമയത്ത് ഭൂമി നഷ്ടമാവുന്നവരെ പങ്കെടുപ്പിച്ച് ദേശീയ പാത ആക്ഷന്‍ സമിതി ഉപവാസ സമരം സംഘടിപ്പിക്കും. സമരസമിതി പ്രതിനിധികളെ സര്‍വകക്ഷി യോഗത്തിലേക്ക് വിളിക്കണമെന്ന് വി.എം.സുധീരനും ആവശ്യപ്പെട്ടു.
പണം മുന്‍കൂര്‍, പഞ്ചായത്ത് തലത്തില്‍ ഭൂവുടമകളുടെ യോഗം
മലപ്പുറം: ദേശീയപാത സ്ഥലമെടുപ്പിനെതിരേയുള്ള സമരക്കാരെ മെരുക്കാന്‍ തന്ത്രമൊരുക്കി ജില്ലാ ഭരണകൂടം. പണം മുന്‍കൂറായി നല്‍കി മാത്രമേ സ്ഥലംഏറ്റെടുക്കൂവെന്നാണ് ജില്ലാഭരണകൂടത്തിന്റെ പുതിയ പ്രഖ്യാപനം. ജനങ്ങളുടെ ആശങ്ക നീക്കാന്‍ എല്ലാ പഞ്ചായത്തുകളിലും ഭൂവുടമകളുടെ യോഗം വിളിച്ചുചേര്‍ക്കാനും ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായി. ഭൂവുടമകളുടെ ബാങ്ക് അക്കൗണ്ടില്‍ പണം വന്ന ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളൂവെന്ന് യോഗത്തില്‍ ജില്ലാകലക്ടര്‍ അമിത് മീണ പ്രഖ്യാപിച്ചു.
ഏറ്റെടുക്കപ്പെടുന്ന ഭൂമിയുടെയും വസ്തുവകകളുടെയും നഷ്ടപരിഹാരം നല്‍കിക്കഴിഞ്ഞ് നവംബര്‍ അവസാനത്തോടെ മാത്രമേ പ്രവൃത്തികള്‍ ആരംഭിക്കുകയുള്ളൂവെന്നും കലക്ടര്‍ പറഞ്ഞു. പൊന്നാനി നഗരസഭ, വെളിയങ്കോട്, പെരുമ്പടപ്പ്, കാലടി, തവനൂര്‍ പഞ്ചായത്തുകളിലെ ഭൂവുടമകളുടെ യോഗം ഇന്നും നാളെയും മറ്റന്നാളുമായി വിളിച്ചുചേര്‍ക്കും.
നഷ്ടപരിഹാരം സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളുണ്ടെന്ന് ജനപ്രതിനിധികളുടെ ചോദ്യത്തിന് മറുപടിയായി കലക്ടര്‍ പറഞ്ഞു. ആയിരം ചതുരശ്രയടി വിസ്തീര്‍ണമുള്ള ഒരു വീടിന് നാല്പത് ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കാവുന്ന വിധത്തിലാണ് പുനരധിവാസ പാക്കേജ്. ഇതില്‍ വീടുകളുടെ കാലപ്പഴക്കം പരിഗണിക്കില്ല. ഗ്രാമപ്രദേശങ്ങളില്‍ ഭൂമിവിലയുടെ 2.4 മടങ്ങും നഗരങ്ങളില്‍ രണ്ട് മടങ്ങും നഷ്ടപരിഹാരം ലഭിക്കും. ഏറ്റെടുക്കുന്ന ഭൂമിയുടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള മുന്തിയ അഞ്ച് ആധാരവിലയുടെ ശരാശരിയാണ് ഭൂമി വിലയായി കണക്കാക്കുക. നഷ്ടപരിഹാരമായി ലഭിക്കുന്ന തുകയില്‍ നിന്ന് വരുമാന നികുതി പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."