അങ്കണവാടിയില്‍നിന്നു ഗര്‍ഭിണികള്‍ക്കു നല്‍കുന്നത് പഴകിയ വെല്ലമെന്ന് പരാതി
കുമ്പള: മംഗല്‍പ്പാടി പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ് ഒളയം റോഡിലുളള അങ്കണവാടിയില്‍ നിന്നു ഗര്ഭിണികള്ക്കഴ പഴകിയതും ചീഞ്ഞു ദുര്‍ഗന്ധം വമിക്കുന്നതുമായ വെല്ലം വിതരണം ചെയ്തതായി പരാതി. ഇത്തരത്തിലുള്ള വെല്ലം ലഭിച്ച യുവതിയുടെ ഭര്‍ത്താവ് മംഗല്‍പ്പാടി സി.എച്ച്.സി യിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ക്കു പരാതി നല്കി. പരാതിയോടൊപ്പം അങ്കണവാടിയില്‍നിന്നു ലഭിച്ച വെല്ലത്തിന്റെ പായ്ക്കറ്റും നല്കി.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇതില്‍ പുഴുക്കളുടെ സാന്നിധ്യം ഉണ്ടെന്നും എന്നാല്‍, പരിശോധനാ ലാബോ മറ്റു സംവിധാനങ്ങളോ ഒന്നുമില്ലാത്തതിനാല്‍ പരിശോധനാ റിപ്പോര്‍ട്ട് നല്‍കാനാവില്ലെന്നുമായിരുന്നു മറുപടി.
ഈ രീതിയില്‍ പഴകിയ ഭക്ഷ്യവസ്തുക്കളാണ് മിക്ക അങ്കണവാടികളില്‍ കുട്ടികള്‍ക്കും മറ്റും വിതരണം ചെയ്യുന്നതെന്ന ആക്ഷേപമുണ്ട്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."