HOME
DETAILS
MAL
'വിദ്യാഭ്യാസ-കായിക വകുപ്പുകള്‍ ഒരു മന്ത്രിക്ക് കീഴിലാക്കണം'
backup
June 04 2016 | 21:06 PM
കോഴിക്കോട്: കായിക വികസനത്തിന്റെ മുഖ്യഇടം വിദ്യാലയങ്ങളായിരിക്കെ വിദ്യാഭ്യാസ-കായിക വകുപ്പുകള്‍ ഒരു മന്ത്രിക്ക് കീഴിലാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ ഫെന്‍സിങ് അസോസിയേഷന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.പി.യു അലി അധ്യക്ഷനായി. ജില്ലാ ഒളിംപിക് അസോസിയേഷന് സെക്രട്ടറി അഡ്വ. ടി.എം വേലായുധന്, വി.എം മോഹനന്, പി. രാധാകൃഷ്ണന്, സി. റിയാസ് അലി, കെ. ശ്രീനാഥ്, ടി.കെ അപര്‍ണ, പി.പി ഫസീര്‍, എ.വി.എ ഗഫൂര്‍, കബീര്‍ സലാല സംസാരിച്ചു. സെക്രട്ടറി സി.ടി ഇല്യാസ് സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."