HOME
DETAILS

റോഹിംഗ്യകള്‍ക്കെതിരേ ആക്രമണം; മ്യാന്‍മര്‍ സൈനികര്‍ക്ക് ജയില്‍ ശിക്ഷ

  
Web Desk
April 11 2018 | 18:04 PM

%e0%b4%b1%e0%b5%8b%e0%b4%b9%e0%b4%bf%e0%b4%82%e0%b4%97%e0%b5%8d%e0%b4%af%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%86%e0%b4%95

 


യാങ്കോന്‍: പത്ത് റോഹിംഗ്യന്‍ മുസ്‌ലിംകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഏഴ് മ്യാന്‍മര്‍ സൈനികര്‍ക്ക് ജയില്‍ ശിക്ഷ. കൊലപാതകത്തില്‍ പങ്കാളിത്വമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സൈനികരെ കഠിന ജോലികള്‍ എടുപ്പിക്കുന്നതോടൊപ്പം പത്ത്‌വര്‍ഷത്തെ തടവിനും വിധിച്ചെന്ന് അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.
റോഹിംഗ്യകളുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ഈ വര്‍ഷം ആദ്യത്തിലാണ് മ്യാന്‍മര്‍ സൈന്യം അംഗീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് കൊലപാതകം നടന്നത്. ഇന്‍ ദിന്‍ ഗ്രാമത്തില്‍ നടന്ന അക്രമത്തില്‍ നാല് സൈനിക ഓഫിസര്‍മാരും മൂന്ന് സൈനികരും കുറ്റക്കാരാണെന്ന് മ്യാന്മര്‍ മിലിട്ടറി കോടതിയാണ് വിധിച്ചത്.
അതിനിടെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ചുമത്തിയ കേസ് പിന്‍വലിക്കണമെന്ന ഹരജി ഇന്നലെ കോടതി തള്ളി. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ചുമത്തി റോയിട്ടേഴ്‌സിന്റെ മാധ്യമപ്രവര്‍ത്തകരായ വാ ലോണ്‍, ക്യോ സോ ഓ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
റാഖൈന്‍ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍നടന്ന ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ളവ പുറത്ത് കൊണ്ടുവന്നതിനാണ് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഹാറില്‍ മുഴുവന്‍ മണ്ഡലങ്ങളിലും എല്‍ജെ.പി മത്സരിക്കും; നിതീഷിനേയും ബിജെ.പിയേയും ആശങ്കയിലാക്കി ചിരാഗ് പാസ്വന്റെ പ്രഖ്യാപനം 

National
  •  2 days ago
No Image

അനില്‍ കുമാറിന് രജിസ്ട്രാറായി തുടരാം: ഹരജി തീര്‍പ്പാക്കി ഹൈക്കോടതി

Kerala
  •  2 days ago
No Image

നാട്ടിലേക്ക് പണം അയക്കുകയാണോ? മൂല്യം അറിയുക; ഇന്ത്യന്‍ രൂപയും ഡോളറും യൂറോയും അടക്കമുള്ള കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക്| India Rupee Value

uae
  •  2 days ago
No Image

ഗില്‍, ജദേജ, ആകാശ് ദീപ്....ജയ്ഷായുടെ അഭിനന്ദന ലിസ്റ്റില്‍ പക്ഷേ നിര്‍ണായ വിക്കറ്റുകള്‍ എറിഞ്ഞിട്ട സിറാജ് ഇല്ല!; അവഗണന മുസ്‌ലിം ആയിട്ടോ എന്ന് സോഷ്യല്‍ മീഡിയ

Cricket
  •  2 days ago
No Image

നിപ: കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു,സമ്പര്‍ക്ക പട്ടികയില്‍ 173 പേര്‍

Kerala
  •  2 days ago
No Image

ക്രിപ്‌റ്റോ നിക്ഷേപകര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കില്ലെന്ന് യുഎഇ; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് അധികൃതര്‍

uae
  •  2 days ago
No Image

മസ്‌കത്ത്-കോഴിക്കോട് സര്‍വീസുകള്‍ റദ്ദാക്കി സലാം എയര്‍; നിര്‍ത്തിവെച്ചത് ഇന്നു മുതല്‍ ജൂലൈ 13 വരെയുള്ള സര്‍വീസുകള്‍

oman
  •  2 days ago
No Image

റാസല്‍ഖൈമയില്‍ വിമാനാപകടത്തില്‍ മരിച്ച ഇന്ത്യന്‍ ഡോക്ടര്‍ക്ക് ആദരമായി ഉഗാണ്ടയില്‍ രണ്ട് പള്ളികള്‍ നിര്‍മിക്കുന്നു

uae
  •  2 days ago
No Image

തൃശൂര്‍ പൂരം അലങ്കോലമാക്കല്‍ വിവാദം; കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തു

Kerala
  •  2 days ago
No Image

ദുബൈയില്‍ ഡ്രൈവറില്ലാ കാറുകളുടെ പരീക്ഷണയോട്ടം ഉടന്‍; 2030ഓടെ 25% യാത്രകളും ഓട്ടോണമസ്

uae
  •  2 days ago