മുഴുവന്‍ സമയ മത്സ്യകൃഷിക്കെതിരേ പ്രതിഷേധവുമായി തൊഴിലാളികള്‍
തുറവൂര്‍: ഒരു നെല്ലും ഒരു മീനും പദ്ധതി അട്ടിമറിച്ച് മുഴുവന്‍ സമയ മത്സ്യകൃഷി നടത്തുന്നതിനെതിരേ പരമ്പരാഗത തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പ്രദേശങ്ങളില്‍ അയ്യായിരം ഏക്കര്‍ പൊക്കാളി പാടമാണുള്ളത്. തരിശായി കിടക്കുന്ന പകുതി പാടങ്ങളിലും മുഴുവന്‍ സമയ മത്സ്യകൃഷിയാണ് തകൃതിയായി നടക്കുന്നത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ പാടങ്ങളിലെ വെള്ളം വറ്റിച്ച് ഉണക്കിയിട്ടാല്‍ ജൂണ്‍ ആദ്യം ലഭിക്കുന്ന മഴയില്‍ പാടത്തെ ഓരിന്റെ അംശം ഇല്ലാതാക്കും. പിന്നീടാണ് നെല്‍കൃഷിക്കായി വിത നടത്തുന്നത്. എന്നാല്‍ കുറെ വര്‍ഷങ്ങളായി പാടങ്ങളില്‍ മുഴുവന്‍ സമയവും മീന്‍ വളര്‍ത്തലാണ് നടക്കുന്നത്. മത്സ്യക്കൃഷി ചെയ്യാന്‍ കൂടുതല്‍ സമയം കോടതി അനുവദിച്ചിട്ടുïെന്ന് തെറ്റിധരിപ്പിച്ചാണ് ഇക്കൂട്ടര്‍ മുഴുവന്‍ സമയ മത്സ്യകൃഷി നടത്തുന്നതെന്ന് മത്സ്യതൊഴിലാളികള്‍ പറയുന്നു.
ഇതുമൂലം വീശിയും തപ്പിയും തേകിയും കോരിയും മീന്‍ പിടിച്ച് ഉപജീവനം നടത്തിയിരുന്ന തൊഴിലാളികള്‍ക്ക് അവരുടെ തൊഴിലിടമാണ് നഷ്ടമായിരിക്കുന്നത്. മുഴുവന്‍ സമയം ഉപ്പുവെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ കൊïല്‍ കൃഷിയും നാമമാത്രമായി ചെയ്യുന്ന നെല്‍കൃഷിയും വിജയകരമാകുന്നില്ല. പരമ്പരാഗത ജലസ്രോതസുകള്‍ നാടിന് നഷ്ടമാകുന്നു. പൊക്കാളിപ്പാടങ്ങളില്‍ മുഴുവന്‍ സമയ മത്സ്യകൃഷി അനുവദിക്കില്ലെന്ന് കേരള മത്സ്യ ബന്ധന തൊഴിലാളി യൂനിയന്‍ ചേര്‍ത്തല താലൂക്ക് കമ്മിറ്റി പ്രസിഡന്റ് എന്‍.കെ ശശികുമാര്‍ പറഞ്ഞു.
തൊഴിലാളികളുടെ തൊഴിലിടവും കൃഷിയേയും ഇല്ലാതാക്കുന്ന നടപടിക്കെതിരേ ശക്തമായ സമരപരിപാടികള്‍ നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പൊക്കാളിപ്പാടങ്ങളില്‍ ഒരു നെല്ലും ഒരു മീനും പദ്ധതി നടപ്പാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേരള അക്വാ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ് അലക്‌സാïര്‍ വട്ടക്കാട്ടുശേരി പറഞ്ഞു.
നെല്‍കൃഷിയില്ലാത്ത പാടങ്ങളില്‍ മത്സ്യകൃഷി നടത്തുന്നുï്. വിദേശനാണ്യം നേടിത്തരുന്ന മത്സ്യക്കൃഷിയെ തകര്‍ക്കാന്‍ ആരും ശ്രമിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.തുറവൂര്‍: ഒരു നെല്ലും ഒരു മീനും പദ്ധതി അട്ടിമറിച്ച് മുഴുവന്‍ സമയ മത്സ്യകൃഷി നടത്തുന്നതിനെതിരേ പരമ്പരാഗത തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പ്രദേശങ്ങളില്‍ അയ്യായിരം ഏക്കര്‍ പൊക്കാളി പാടമാണുള്ളത്. തരിശായി കിടക്കുന്ന പകുതി പാടങ്ങളിലും മുഴുവന്‍ സമയ മത്സ്യകൃഷിയാണ് തകൃതിയായി നടക്കുന്നത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ പാടങ്ങളിലെ വെള്ളം വറ്റിച്ച് ഉണക്കിയിട്ടാല്‍ ജൂണ്‍ ആദ്യം ലഭിക്കുന്ന മഴയില്‍ പാടത്തെ ഓരിന്റെ അംശം ഇല്ലാതാക്കും. പിന്നീടാണ് നെല്‍കൃഷിക്കായി വിത നടത്തുന്നത്. എന്നാല്‍ കുറെ വര്‍ഷങ്ങളായി പാടങ്ങളില്‍ മുഴുവന്‍ സമയവും മീന്‍ വളര്‍ത്തലാണ് നടക്കുന്നത്. മത്സ്യക്കൃഷി ചെയ്യാന്‍ കൂടുതല്‍ സമയം കോടതി അനുവദിച്ചിട്ടുണ്ടെന്ന് തെറ്റിധരിപ്പിച്ചാണ് ഇക്കൂട്ടര്‍ മുഴുവന്‍ സമയ മത്സ്യകൃഷി നടത്തുന്നതെന്ന് മത്സ്യതൊഴിലാളികള്‍ പറയുന്നു.
ഇതുമൂലം വീശിയും തപ്പിയും തേകിയും കോരിയും മീന്‍ പിടിച്ച് ഉപജീവനം നടത്തിയിരുന്ന തൊഴിലാളികള്‍ക്ക് അവരുടെ തൊഴിലിടമാണ് നഷ്ടമായിരിക്കുന്നത്. മുഴുവന്‍ സമയം ഉപ്പുവെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ കൊണ്ടല്‍ കൃഷിയും നാമമാത്രമായി ചെയ്യുന്ന നെല്‍കൃഷിയും വിജയകരമാകുന്നില്ല. പരമ്പരാഗത ജലസ്രോതസുകള്‍ നാടിന് നഷ്ടമാകുന്നു. പൊക്കാളിപ്പാടങ്ങളില്‍ മുഴുവന്‍ സമയ മത്സ്യകൃഷി അനുവദിക്കില്ലെന്ന് കേരള മത്സ്യ ബന്ധന തൊഴിലാളി യൂനിയന്‍ ചേര്‍ത്തല താലൂക്ക് കമ്മിറ്റി പ്രസിഡന്റ് എന്‍.കെ ശശികുമാര്‍ പറഞ്ഞു.
തൊഴിലാളികളുടെ തൊഴിലിടവും കൃഷിയേയും ഇല്ലാതാക്കുന്ന നടപടിക്കെതിരേ ശക്തമായ സമരപരിപാടികള്‍ നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പൊക്കാളിപ്പാടങ്ങളില്‍ ഒരു നെല്ലും ഒരു മീനും പദ്ധതി നടപ്പാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേരള അക്വാ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ് അലക്‌സാണ്ടര്‍ വട്ടക്കാട്ടുശേരി പറഞ്ഞു.
നെല്‍കൃഷിയില്ലാത്ത പാടങ്ങളില്‍ മത്സ്യകൃഷി നടത്തുന്നുണ്ട്. വിദേശനാണ്യം നേടിത്തരുന്ന മത്സ്യക്കൃഷിയെ തകര്‍ക്കാന്‍ ആരും ശ്രമിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."