കായികതാരത്തിന് വീടു നിര്‍മാണം; ഭൂമിയുടെ ആധാരം കൈമാറി
തൃപ്രയാര്‍: നാട്ടിക സ്പോര്‍ട്സ് അക്കാദമിയിലെ കായിക താരം അതുല്യക്കു വീടു നിര്‍മിക്കുന്നതിനുള്ള ഭൂമിയുടെ ആധാരം കൈമാറി. നാട്ടിക ബീച്ച് ഫെസ്റ്റിവെല്‍ കമ്മിറ്റിയുടേയും സത്യന് വഴി നടയ്ക്കല്‍ ധനജ്ഞയന്‍ മച്ചിങ്ങലിന്റേയും സഹായത്തോടെ നാട്ടിക ഗ്രാമപഞ്ചായത്താണു വീട് നിര്‍മിക്കുന്നതിനു ഭൂമി വാങ്ങിയിട്ടുള്ളത്.
നാട്ടിക ഫിഷറീസ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വിനു ആധാരം കൈമാറി.
നാട്ടിക പഞ്ചായത്തിലെ ചേര്ക്കരയിലാണു നാട്ടികയിലെ കായിക താരത്തിനായി അഞ്ചു സെന്റ് സ്ഥലം വാങ്ങിയിട്ടുള്ളത്.
സംസ്ഥാന ദേശീയ കായിക താരമായ അതുല്യയ്ക്കു സ്വന്തമായി സ്ഥലവും വീടും ഇല്ലായെന്നതു മനസിലാക്കിയ മുന്‍ നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനില്‍ പുളിക്കലിന്റെ നേതൃത്വത്തില്‍ നേരത്തെ സ്ഥലമെടുക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു.
പ്രമുഖ വ്യവസായി എം.എ യൂസഫലിയുടെ സഹായത്തോടെയാണു വീട് നിര്‍മിച്ചു നല്‍കുന്നത്. ചടങ്ങില്‍ അക്കാദമി ചെയര്മാന് ബി.കെ ജനാര്ധനന് അധ്യക്ഷനായി.
ധനഞ്ജയന് മച്ചിങ്ങല്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ പി. സിദ്ധിക്ക്, ലളിതാ മോഹന്‍ദാസ്, സ്കൂള്‍ പി.ടി.എ പ്രസിഡന്റ് സുധീഷ്, മദര്‍ പി.ടി.എ പ്രസിഡന്റ് ഹേമ പ്രേമന്, സീനിയര്‍ അധ്യാപകരായ കണ്ണന് മാസ്റ്റര്‍, തുളസി ടീച്ചര്‍, താര ടീച്ചര്‍, കായികപരിശീലകന് കണ്ണന് മാഷ്, അക്കാദമി ട്രഷറര്‍ ഇ.ടി സോജന്, നസുമുദീന്‍, പി.ആര് രഘുനാഥ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."