വിശുദ്ധ ദിനങ്ങള്‍ വിവേക പൂര്‍വ്വം വിനിയോഗിക്കുക: എസ്.വൈ.എസ്
കല്‍പ്പറ്റ: ആസന്നമായ വിശുദ്ധ റമദാന്‍ വിവേക പൂര്‍വം വിനിയോഗിക്കാനും സദാചാര മൂല്യങ്ങള്‍ അന്യം നിന്നുകൊണ്ടിരിക്കുന്ന സമൂഹത്തില്‍ ധാര്‍മ്മിക ബോധം നിലനിര്‍ത്താന്‍ ആവശ്യമായ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനും കീഴ് ഘടകങ്ങളോടും സംഘടനാ പ്രവര്‍ത്തകരോടും എസ്.വൈ.എസ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. റിലീഫ് പ്രവര്‍ത്തനങ്ങളില്‍ സജീവമാവാനും ആനുകൂല്യങ്ങള്‍ അര്‍ഹരായവരില്‍ എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു.
റമദാനോടനുബന്ധിച്ച് മേഖലകളില്‍ തസ്‌കിയത്ത് ക്യാംപുകള്‍ സംഘടിപ്പിക്കാനും ജൂണ്‍ 25ന് ജില്ലാ തല തസ്‌കിയത്ത് ക്യാംപ് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പിണങ്ങോട് അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ഇ.പി മുഹമ്മദലി അധ്യക്ഷനായി. ഇബ്‌റാഹീം ഫൈസി പേരാല്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി. എടപ്പാറ കുഞ്ഞമ്മദ്, മൂസ മാസ്റ്റര്‍, കെ.എ നാസര്‍ മൗലവി, എം അബ്ദുറഹ്മാന്‍, കുഞ്ഞമ്മദ് കൈതക്കല്‍, സുബൈര്‍ കണിയാമ്പറ്റ, ഉസ്മാന്‍ ദാരിമി, ഹാരിസ് ബനാന, കെ.സി.കെ തങ്ങള്‍ പങ്കെടുത്തു. ശംസുദ്ദീന്‍ റഹ്മാനി സ്വാഗതവും മുഹമ്മദ് കുട്ടി ഹസനി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."