HOME
DETAILS
MAL
മാതാവിന്റെ മരണത്തില്‍ ദുരൂഹത; പരാതിയുമായി മക്കള്‍ രംഗത്ത്
backup
April 12 2018 | 06:04 AM
തിരൂര്‍: സൗത്ത് അന്നാരയിലെ ഇല്ലത്തുപറമ്പില്‍ അമ്മുവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മക്കള്‍ രംഗത്ത്. കഴിഞ്ഞ മാസം ഒന്‍പതിനാണ് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അമ്മു മരിച്ചത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് അയല്‍വാസിയായ അനിലിനെതിരേ അമ്മുവിന്റെ മക്കളായ ഷീബയും ഷീനയും മനുഷ്യാവകാശ കമ്മീഷനിലും പൊലിസിലും പരാതി നല്കി. ഷീനയുടെ മൂന്ന് വയസായ കുട്ടിയെ അയല്‍വാസി ദേഹോപദ്രവം ഏല്പിക്കുകയും അസഭ്യം പറയുകയും ചെയ്യുമായിരുന്നുവെന്നും ഇതു ചോദ്യം ചെയ്ത അമ്മുവിനെയും ഇയാള്‍ മര്‍ദിച്ചതായും പരാതിയില്‍ പറയുന്നു. പരുക്കേറ്റ അമ്മുവിനെ തിരൂര്‍ ജില്ലാ ആശുപത്രിയിലെ ഡോക്ടറെ കാണിച്ചെങ്കിലും അഡ്മിറ്റാവാനുള്ള ഡോക്ടറുടെ നിര്‍ദ്ദേശത്തില്‍ നിന്ന് ഒരു വ്യക്തി ഇടപെട്ട് പിന്തിരിപ്പിച്ചെന്നും പൊലിസിനെ വിവരമറിയിക്കുന്നതിന് തടസം നിന്നെന്നും പരാതിയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."