HOME
DETAILS
MAL
അവകാശലംഘനത്തിന് നോട്ടിസ് നല്‍കി
backup
April 12 2018 | 06:04 AM
നിലമ്പൂര്‍: നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ പാതയുമായി ബന്ധപ്പെട്ട് സബ്മിഷന് മറുപടി നല്‍കവെ വസ്തുതകള്‍ മറച്ച് തെറ്റിദ്ധരിപ്പിച്ചുവെന്ന് കാണിച്ച് അവകാശ ലംഘനത്തിന് മന്ത്രി ജി.സുധാകരനെതിരേ അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ നോട്ടിസ് നല്‍കി. നിലമ്പൂര്‍-നഞ്ചന്‍കോട് പാതയുടെ സര്‍വേ നടപടികളില്‍ നിന്ന് ഡി.എം.ആര്‍.സി പിന്‍മാറാനുള്ള തടസം എന്തെന്ന് ആവശ്യപ്പെട്ട് എം.എല്‍.എ സബ്മിഷന്‍ നല്‍കിയിരുന്നു.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ബന്ദിപ്പൂര്‍ പാര്‍ക്കിലൂടെയുള്ള റെയില്‍വേ ലൈനുകളുടെ നിര്‍മാണം നിരോധിച്ചിട്ടുണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി. അതേസമയം പാത നിര്‍മിക്കുന്നതിന് എതിരല്ലെന്ന കര്‍ണാടക സര്‍ക്കാറിന്റെ കത്ത് പൂഴ്ത്തിവച്ചാണ് മന്ത്രി നിയമസഭയെ തെറ്റിധരിപ്പിച്ചതെന്ന് എം.എല്‍.എ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."